തിരുവോണം ബമ്പര്‍: അല്‍ത്താഫിന് കിട്ടുക 12.8 കോടി രൂപ
04:58 PM Oct 10, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപയില്‍ ഭാഗ്യശാലിയായ അല്‍ത്താഫിന് കിട്ടുക 12.8 കോടി.25 കോടിയില്‍ നിന്ന് ഏജന്‍സി കമ്മിഷനായി പോവുക സമ്മാന തുകയുടെ 10 ശതമാനമായ 2.5 കോടി രൂപ കൂടാതെ നികുതിയായി 30 ശതമാനം നല്‍കേണ്ടി വരുന്നത് 6.75 കോടി രൂപ
Advertisement
ഇതുംകൂടാതെ നികുതിത്തുകയ്ക്കുള്ള സര്‍ചാര്‍ജും അടയ്ക്കണം. അത് 37 ശതമാനമാണ്. 2.49 കോടി രൂപ ആണത്. നികുതിയും സര്‍ചാര്‍ജും ചേര്‍ന്നുള്ള തുകയ്ക്ക് ആരോഗ്യ വിദ്യാഭ്യാസ സെസ് 4 ശതമാനം അടയ്ക്കണം. 39 ലക്ഷം രൂപ വരുമിത്. ഇതെല്ലാം കഴിഞ്ഞ് ബാക്കിയായി കിട്ടുക 12.8 കോടി രൂപയാണ്.
Next Article