ഈ തെരഞ്ഞെടുപ്പ് സുപ്രധാനം, ഫാസിസ്റ്റ് സർക്കാരിനെ താഴെ ഇറക്കണം: പ്രതിപക്ഷ നേതാവ്
11:21 AM Apr 26, 2024 IST | Online Desk
Advertisement
ഈ തെരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണെന്നും രാജ്യം ജീവിക്കണോ മരിക്കണോ എന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന തെരഞ്ഞെടുപ്പാണെന്നും പ്രതിപക്ഷ നേതാവ് വീഡിയോ സതീശൻ. ഇന്ത്യ ജീവിക്കണമെന്നാണ് ഉത്തരം എങ്കിൽ ഈ വർഗീയ ഫാസിസ്റ്റ് സർക്കാരിനെ താഴെ ഇറക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.
Advertisement
കോൺഗ്രസ് ഭരിക്കുന്ന ഒരു സർക്കാർ ഉണ്ടാവണമെന്ന് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നു. കോൺഗ്രസിന് അനുകൂലമായ സാഹചര്യം രാജമൊട്ടാകെ അലയടിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനരോഷത്തിന്റെ പ്രതിഷേധം ആകും ഈ തെരഞ്ഞെടുപ്പ്. കേരളത്തിൽ 20 സീറ്റും യുഡിഎഫ് വിജയിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.