Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇതു ലോകത്തില്‍ ആദ്യം; ട്രാന്‍സ്‌പെരന്റ് ഡിസ്‌പ്ലേ ലാപ്ടോപുമായി എത്തുന്നു ലെനോവോ

11:38 AM Feb 28, 2024 IST | ലേഖകന്‍
Advertisement
Advertisement

ലോകത്തിൽ തന്നെ ആദ്യമായി ട്രാന്‍സ്‌പെരന്റ് ഡിസ്‌പ്ലേയുള്ള ലാപ്‌ടോപ്പ് അവതരിപ്പിച്ച് ലെനോവോ . തിങ്ക്ബുക്ക് ട്രാന്‍സ്‌പെരന്റ് ഡിസ്പ്ലെ എന്ന മോഡല്‍‌ മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ലെനോവോ അവതരിപ്പിച്ചത്. 55 ശതമാനം വരെയാണ് ട്രാന്‍സ്‍പെരന്‍സിയും 17.3 ഇഞ്ച് സ്ക്രീൻ സൈസും, 720പി റെസൊലൂഷനോടുകൂടി വരുന്ന മൈക്രൊ എല്‍ഇഡി സ്ക്രീനാണ് ഇതിന്റെ പ്രേത്യേകതകൾ . കീബോർഡിലും ട്രാന്‌സ്‌പെരന്റ് ഭാഗം നൽകിയിട്ടുണ്ട് എന്നത് മറ്റൊരു ആകർഷണമാണ്. കീബോർഡ് ട്രാന്‍സ്‌പെരന്റായതിനാൽ, ഇത് ഒരു സ്കെച്ച്പാഡ് ആയും ഉപയോഗിക്കാം. ഇത് ഒരു സാധാരണ പ്രതലത്തിൽ ടൈപ്പ് ചെയ്യുന്നത് പോലെയാണ്.

സുതാര്യമായ ഡിസ്പ്ലേ ഫീച്ചറിന് പുറമെ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ജനറേറ്റഡ് കണ്ടൻ്റ് (എഐജിസി) സാങ്കേതികവിദ്യയും സംയോജിപ്പിച്ചിരിക്കുന്നു. സോഫ്‌റ്റ്‌വെയറിൻ്റെ കാര്യത്തിൽ, നിലവിലെ ലാപ്‌ടോപ്പുകൾ പ്രവർത്തിക്കുന്ന വിൻഡോസ് 11 ഒഎസായിരിക്കും ഇത്. മറ്റ് സ്പെസിഫിക്കേഷനുകളൊന്നും ലെനോവോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

തിങ്ക്ബുക്ക് സുതാര്യമായ ഡിസ്പ്ലേ മൈക്രോ എൽഇഡി സാങ്കേതികവിദ്യ ഉപയോഗിച്ചാണെന്ന് ലെനോവോ സ്ഥിരീകരിച്ചു. ഔട്ട്ഡോർ , ഇൻഡോർ ഉപയോഗത്തിന് ഡിസ്പ്ലേ അനുയോജ്യമാണ്. ഇതൊരു ആശയമായിട്ടാണ് ലെനൊവൊ അവതരിപ്പിച്ചിരിക്കുന്നത്, അതിനാൽ ഉടന്‍ തന്നെ വിപണിയില്‍ ലഭ്യമായേക്കില്ല.

Tags :
BusinessTech
Advertisement
Next Article