കോടതി പറഞ്ഞാല്‍ മാത്രം ഇഡിക്ക് മുന്നില്‍ ഹാജരാകും;ഇഡി ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും തോമസ് ഐസക്
04:22 PM Feb 08, 2024 IST
|
Online Desk
Advertisement
Advertisement
തിരുവനന്തപുരം: മസാല ബോണ്ടിലെ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി പറയണമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്.കോടതി പറഞ്ഞാല്‍ മാത്രം ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നും അതല്ലാതെ ഇഡി ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും തോമസ് ഐസക് ആരോപിച്ചു.ചോദ്യം ചെയ്യല്‍ സ്റ്റേ ചെയ്യുന്നതിന് കോടതിയില്‍ പെറ്റീഷന്‍ കൊടുക്കും.
ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ മടിയുണ്ട്, എന്നാല്‍ തനിക്ക് ഭയമില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.തന്നെ എന്തിനാണ് വിളിപ്പിക്കുന്നത് എന്ന് ഇ ഡി പറയാന്‍ തയാറാകുന്നില്ല.എന്തോ കുറ്റം ചെയ്തിട്ടുണ്ടാകാം, അത് കണ്ടെത്തിയേക്കാം എന്ന അവരുടെ രീതിയും ശരിയല്ല.ബിജെപിയുടെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന ഒന്നായി ഇഡി മാറിയിരിക്കുകയാണ്.അതുകൊണ്ട് തന്നെ രാഷ്ട്രീയപരമായി നേരിടുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
Next Article