തോമസ് ഐസക്കിന്റെ മണ്ഡലം പര്യടനത്തിനിടെ എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി
10:43 AM Apr 11, 2024 IST
|
Veekshanam
Advertisement
പത്തനംതിട്ട: എല്‍.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ മണ്ഡലം പര്യടനത്തിനിടെ ഡി. വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. പ്രചാരണ ജാഥ കടന്നു പോകുന്നതിനിടെ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘർഷത്തിന് ഇടയാക്കിയത്. വണ്ടൻപതാല്‍ സ്വദേശിയായ യുവാവിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
Advertisement
Next Article