Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തോപ്പിൽ രവി യു​ഗപ്രഭാവൻ: ചാണ്ടി ഉമ്മൻ

01:35 PM Feb 08, 2024 IST | ലേഖകന്‍
Advertisement

കൊല്ലം: കോൺ​ഗ്രസ് പ്രസ്ഥാനത്തെ കാലാതീതമായി നയിച്ച യു​ഗപ്രഭാവനായിരുന്നു തോപ്പിൽ രവിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഒരുകാലത്തെ വിദ്യാർഥി- യുവജന പ്രസ്ഥാനങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവും ശക്തനായ നേതാവുമായിരുന്നു അദ്ദേഹം. പ്രസം​ഗത്തിലും പ്രഭാഷണത്തിലും സംഘാടന മികവിലും അദ്ദേഹം എല്ലാവർക്കും മാതൃകയായിരുന്നു. രാഷ്‌ട്രീയ കേരളം മറക്കാത്ത നിരവധി മുദ്രാവാക്യങ്ങൾ എഴുതി കേരളത്തെ കോൾമയിർ കൊള്ളിച്ച നേതാവായിരുന്നു തോപ്പിൽ രവിയെന്നും ചാണ്ടി ഉമ്മൻ അനുസ്മരിച്ചു.
തോപ്പിൽ രവിയുടെ 35ാമതു ചരമ വാർഷികം ഉദ്ഘാടനം ചെയ്തും അദ്ദേഹത്തിന്റെ പേരിലുള്ള സാഹിത്യ പുരസ്കാരവും വിതരണം ചെയ്തും പബ്ലിക് ലൈബ്രറി ഹാളിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം.
തോപ്പിൽ രവി ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. എ. ഷാനവാസ്ഖാൻ അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ സുധാ മേനോൻ അവാർഡ് ഏറ്റുവാങ്ങി. ഡോ. മുഞ്ഞിനാട് പത്മകുമാർ എഴുത്തുകരിയെ പരിചയപ്പെടുത്തി. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ്. സുധീശൻ പ്രശസ്തിപത്രം വായിച്ചു. ഡോ. എം.ആർ. തമ്പാൻ, സൂരജ് രവി തുടങ്ങിയവർ പ്രസം​ഗിച്ചു.

Advertisement

Advertisement
Next Article