Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തോപ്പിൽ രവി അനുസ്മരണം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

07:34 PM Feb 02, 2024 IST | ലേഖകന്‍
Advertisement

കൊല്ലം: കെ പി സി ജനറൽ സെക്രട്ടറിയും എംഎൽഎയും പത്രപ്രവർത്തകനുമായിരുന്ന തോപ്പിൽ രവിയുടെ 34-മത് അനുസ്മരണ സമ്മേളനവും സാഹിത്യ പുരസ്കാര സമർപ്പണവും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി എട്ടിന് രാവിലെ 8.30 മണിക്ക് പോളയത്തോടുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടു കൂടിയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് 10 മണിക്ക് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് ഈ കൊല്ലത്തെ തോപ്പിൽ രവി സാഹിത്യ പുരസ്കാരം സുധാ മേനോന് രമേശ് ചെന്നിത്തല സമർപ്പിക്കും. ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ എന്ന കൃതിക്കാണ് അവാർഡ്. തോപ്പിൽ രവി ഫൗണ്ടേഷൻ ചെയർമാൻ അഡ്വ എ. ഷാനവാസ്ഖാൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപിയും ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദും അനുസ്മരണ പ്രസംഗങ്ങൾ നടത്തും. ഡോ. മുഞ്ഞിനാട് പത്മകുമാർ കൃതിയേയും സാഹിത്യകാരിയെയും പരിചയപ്പെടുത്തും. എസ് സുധീശൻ പ്രശംസപത്രം വായിച്ച് സമർപ്പിക്കും. സൂരജ് രവി സ്വാഗതവും ബി സന്തോഷ് കുമാർ കൃതജ്ഞതയും രേഖപ്പെടുത്തും.

Advertisement

Tags :
kerala
Advertisement
Next Article