For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മുണ്ടക്കൈയിൽ ഇന്ന് മൂന്ന് ശരീരഭാഗങ്ങൾ കിട്ടി; മേഖലയിൽ കനത്ത മഴ തെരച്ചിൽ അവസാനിപ്പിച്ചു

05:29 PM Aug 11, 2024 IST | Online Desk
മുണ്ടക്കൈയിൽ ഇന്ന് മൂന്ന് ശരീരഭാഗങ്ങൾ കിട്ടി  മേഖലയിൽ കനത്ത മഴ തെരച്ചിൽ അവസാനിപ്പിച്ചു
Advertisement

കല്പറ്റ: വയനാട് മുണ്ടക്കൈയിൽ ഇന്ന് നടത്തിയ രണ്ടാംഘട്ട ജനകീയ തെരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങൾ കിട്ടിയതായി അധികൃതർ അറിയിച്ചു. അതേസമയം മഴ ശക്തമായതോടെ മൂന്ന് മണിയോടെ തെരച്ചിൽ അവസാനിപ്പിച്ചു.

Advertisement

മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് ജനകീയ തെരച്ചില്‍ നടന്നത്. രാവിലെ എട്ട് മണിക്കാണ് സന്നദ്ധപ്രവർത്തകരുടേയും വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും ക്യാമ്പുകളിൽ കഴിയുന്നവരുടേയും നേതൃത്വത്തിൽ തെരച്ചിൽ തുടങ്ങിയത്. ക്യാമ്പിലുള്ളവർ സ്വന്തം വീടിരുന്ന സ്ഥലത്തെത്തിയടക്കം പരിശോധന നടത്തി. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകൾ പ്രകാരം 126 പേരെ ഇനിയും കണ്ടെത്താനുണ്ട്.

പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പരപ്പൻപാറയിലെ പുഴയോട് ചേർന്നുള്ള ഭാഗത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങളും പരപ്പൻ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്നും ഒരു ശരീര ഭാഗവുമാണ് കണ്ടുകിട്ടിയത്.

Tags :
Author Image

Online Desk

View all posts

Advertisement

.