തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് ചാടിപ്പോയി
12:11 PM Sep 30, 2024 IST | Online Desk
Advertisement
തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് ചാടിപ്പോയി. നേരത്തേയും ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് ചാടിപ്പോയിരുന്നു. ഇത്തവണ മൂന്ന് പെണ്‍കുരങ്ങുകളാണ് മൃഗശാല വിട്ടത്. ഇവയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ മൃഗശാല അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. മയക്കുവെടിവെക്കാന്‍ നീക്കമുണ്ടെങ്കിലും ഇത് കുരങ്ങുകളുടെ ജീവന് പ്രശ്‌നമുണ്ടാക്കുമോ എന്ന ആശങ്കയുമുണ്ട്.
Advertisement
ഒന്നരവര്‍ഷം മുമ്പാണ് സമാനരീതിയില്‍ മൃഗശാലയില്‍ നിന്ന് ഹനുമാന്‍കുരങ്ങ് ചാടിപ്പോയിരുന്നു. സന്ദര്‍ശകര്‍ക്ക് കാണാനായി കൂട് തുറന്നപ്പോഴാണ് കുരങ്ങ് പുറത്തേക്ക് ചാടിയത്. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജി പാര്‍ക്കില്‍നിന്ന് കൊണ്ടുവന്ന കുരങ്ങായിരുന്നു ഇത്. പിന്നീട് അതിനെ പിടികൂടി തിരികെയെത്തിച്ചു.