മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് മൂന്നുപേര്‍ മരിച്ചു
12:08 PM Oct 16, 2024 IST | Online Desk
Advertisement
മുംബൈ: മുംബൈയിലെ ലോഖണ്ഡ്വാല കോംപ്ലക്സിലെ 14 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു.റിയ പാലസ് കെട്ടിടത്തിന്റെ പത്താം നിലയില്‍ രാവിലെ എട്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Advertisement
ചന്ദ്രപ്രകാശ് സോണി (74), കാന്ത സോണി (74), പെലുബെറ്റ (42) എന്നിവരാണ് മരിച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.