Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യുക്രെയ്‌നിലെ കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

04:42 PM Jul 08, 2024 IST | Online Desk
Advertisement

കീവ്: യുക്രെയ്‌നിലെ കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. യുക്രെയ്ന്‍ തലസ്ഥാനമായ കീവിലാണ് ആശുപത്രിക്കുനേരെ ആക്രമണം നടന്നത്. നഗരത്തിന്റെ മധ്യഭാഗത്തുള്ള മറ്റൊരു കെട്ടിടത്തില്‍ നടത്തിയ ആക്രമണത്തില്‍ പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഏതാനും മാസങ്ങള്‍ക്കിടെ നടന്ന വലിയ ആക്രമണമാണിത്.

Advertisement

റഷ്യയുടെ അത്യാധുനിക മിസൈലുകളില്‍ ഒന്നായ കിന്‍സാല്‍ ഹൈപ്പര്‍ സോണിക് മിസൈലാണ് പ്രയോഗിച്ചത്. ആക്രമണത്തിന്റെ ആഘാതത്തില്‍ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രാജ്യത്തെ അഞ്ച് പ്രധാന നഗരങ്ങള്‍ക്കു നേരെ നാല്‍പതോളം മിസൈല്‍ ആക്രമണം നടത്താന്‍ റഷ്യ ലക്ഷ്യമിടുന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

അതിനിടെ, ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മോസ്‌കോയിലെത്തും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തും. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്. യുദ്ധ സമയത്ത് ഇരു രാജ്യങ്ങളുടെയും തലവന്മാരുമായി മോദി ടെലഫോണ്‍ സംഭാഷണം നടത്തിയിരുന്നു.

Advertisement
Next Article