Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അച്യുത് വിനായകന്റെ ആദ്യ സിനിമ ത്രിശങ്കു പ്രിവ്യൂ കഴിഞ്ഞു, 26ന് റിലീസ്

12:08 PM May 07, 2023 IST | ലേഖകന്‍
Advertisement

നവാഗത സംവിധായകൻ അച്യുത് വിനായകന്റെ ആദ്യ ചിത്രം ത്രിശങ്കുവിന്റെ പ്രിവ്യൂ എറണാകുള വനിത-വിനീത കോംപ്ലക്സിന്ലെ നാലാമത്തെ സ്ക്രീനിൽ പ്രദർശിപ്പിച്ചു. അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിരിപ്പടം മേയ് 26 ന് തിയേറ്ററുകളിലെത്തും. 'അന്ധാധൂൻ', 'മോണിക്ക ഒ മൈ ഡാർലിംഗ്' തുടങ്ങിയ സിനിമകളാൽ ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് 'ത്രിശങ്കു'.

Advertisement

ഇന്ത്യൻ നവതരംഗ സിനിമാ സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിന്റെ മെൻ്റർ. മാച്ച്ബോക്‌സ് ഷോട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ ചേർന്നാണ് ത്രിശങ്കു ചിത്രം നിർമിക്കുന്നത്.
'ത്രിശങ്കു' ഒരു മുഴുനീള കോമഡി റൊമാന്റിക് ചിത്രമായിരിക്കുമെന്ന് നിർമാതാവ് സഞ്ജയ് റൗത്രേ പറഞ്ഞു. മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങൾ പഠിക്കാൻ ശ്രമിച്ച്, വളരെ ശ്രദ്ധയോടെയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകർക്ക് വൈകാരികമായ ഒരനുഭവമായിരിക്കും ഈ ചിത്രം. അവരുടെ സ്വന്തം ജീവിതവുമായി വളരെ പെട്ടെന്ന് ഈ സിനിമക്ക് താദാത്മ്യം സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നാല് ലക്ഷത്തോളം പേർ ടീസർ കണ്ടു. ചിത്രത്തിന്റെ ആഖ്യാനരീതിയും സംവിധാനശൈലിയും അഭിനേതാക്കളുടെ പ്രകടനവും ഏറെ ചർച്ചയായിട്ടുണ്ട്. സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, ഫാഹിം സഫർ, ശിവ ഹരിഹരൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠം. പാട്ടുകളും പശ്ചാത്തല സംഗീതവും ജെകെയുടേതാണ്. ധനുഷ് നായനാർ ആണ് സൗണ്ട് ഡിസൈൻ. ഇ4എന്റർടൈൻമെന്റിലൂടെ എ.പി ഇന്റർനാഷണൽ ആണ് ചിത്രം വിതരണം ചെയ്യുന്നത്. തിങ്ക് മ്യൂസിക് ആണ് ഗാനങ്ങൾ റിലീസ് ചെയ്യുന്നത്.
മികച്ച അവധിക്കാല ചിത്രമായി ത്രിശങ്കു മാറുമെന്നണ് പ്രതീക്ഷയെന്ന് സംവിധായകൻ അച്യുത് വിനായകൻ. ശാസ്താംകോട്ട സ്വദേശിയാണ് അച്ചു എന്ന അച്യുത്

Advertisement
Next Article