നെറ്റ്ഫ്ലിക്സ് ടോപ് 10ൽ ത്രിശങ്കുവും
കൊച്ചി: Netflix ടോപ് 10 ഇന്ത്യൻ മൂവീസ് ലിസ്റ്റിൽ നാലാം സ്ഥാനത്ത് അച്യുത് വിനായക് സംവിധാനം ചെയ്ത ത്രിശങ്കു! തീയേറ്ററിൽ നിന്ന് മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് ഗംഭീര പ്രേക്ഷക സ്വീകാര്യതയാണ് Netflix ൽ ലഭിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒടിടിയിiൽ റിലീസ് ചെയ്ത ചിത്രം രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഈ നേട്ടം സ്വന്തമാക്കി.
തികഞ്ഞ എന്റർടൈൻമെന്റ് വിഭാഗത്തിൽ പെടുത്താവുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അച്യുത് വിനായക് ആണ്. നന്ദു-സുരേഷ് കൃഷ്ണ ടീമിന്റെ ചിരി കോമ്പിനേഷനും ഗാനങ്ങളും ചിത്രത്തിന്റെ പ്രധാന ഹൈ ലൈറ്റുകൾ ആയി പ്രേക്ഷകർ എടുത്തു പറയുന്നുണ്ട് . അന്ധാ ദുനും, മോണിക്ക ഓ മൈ ഡാർലിംങിനും ശേഷം Netflixഇൽ Match ബോക്സ് പിക്ചർസിന്റെ സർപ്രൈസ് ഹിറ്റ് ആയി മാറിക്കഴിഞ്ഞു ത്രിശങ്കു എന്ന കൊച്ചു ചിത്രം.
ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് . എഡിറ്റിംഗ് രാകേഷ് ചെറുമഠം. പാട്ടുകളും പശ്ചാത്തല സംഗീതവും ജയ് ഉണ്ണിത്താൻ . കോ-റൈറ്റർ അജിത് നായർ.ധനുഷ് നായനാർ ആണ് സൗണ്ട് ഡിസൈൻ.
അന്നാ ബെന്നും അർജുൻ അശോകുമാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത സിനിമാ സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിന്റെ മെൻ്റർ. മാച്ച്ബോക്‌സ് ഷോട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.