For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സുരേഷ് ഗോപിയെ വീണ്ടും വാനോളം പുകഴ്ത്തി തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍

12:46 PM Jul 05, 2024 IST | Online Desk
സുരേഷ് ഗോപിയെ വീണ്ടും വാനോളം പുകഴ്ത്തി തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍
Advertisement

തൃശൂര്‍: ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ വീണ്ടും വാനോളം പുകഴ്ത്തി എല്‍.ഡി.എഫ് ഭരിക്കുന്ന തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍. സുരേഷ് ഗോപിയെ ജനം പ്രതീക്ഷയോടെയാണ് ജയിപ്പിച്ചതെന്ന് മേയര്‍ എം.കെ വര്‍ഗീസ് പറഞ്ഞു. 'സുഷേ് ഗോപിയുടെ മനസ്സിനകത്ത് വലിയ വലിയ പദ്ധതികളുണ്ട്. അതൊക്കെ നടപ്പാക്കണം. കേരളത്തിനും തൃശൂരിനും യോജിച്ച പദ്ധതികള്‍ കൊണ്ടുവരണം' -അദ്ദേഹം പറഞ്ഞു.

Advertisement

തിരിച്ച് മേയറെ സുരേഷ് ഗോപിയും കുറേ പുകഴ്ത്തി. ന്യായമായ കാര്യങ്ങള്‍ ജനങ്ങളുടെ സൗഖ്യത്തിലേക്ക് എത്തിച്ചുകൊടുത്ത് മേയറെ സ്‌നേഹിക്കാനും ആദരിക്കാനും മാത്രമാണ് തനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം പൂര്‍ണമായും വേറെയാണ്. അതിനെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്' -അദ്ദേഹം പറഞ്ഞു. തൃശൂര്‍ അയ്യന്തോളില്‍ വെല്‍നെസ് സെന്റര്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ പരസ്പരം പുകഴ്ത്തല്‍.

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പും ഇദ്ദേഹം സുരേഷ് ഗോപിയെ പുകഴ്ത്തിയിരുന്നു. തൃശ്ശൂര്‍ ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി എം.പിയാവാന്‍ ഫിറ്റായ വ്യക്തിയാണെന്നായിരുന്നു മേയര്‍ പറഞ്ഞത്. കോര്‍പറേഷന് പ്രഖ്യാപിച്ച മുഴുവന്‍ പണവും നല്‍കി ജനങ്ങളുടെ ഇടയില്‍ നില്‍ക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, പ്രസ്താവന വിവാദമായതോടെ ഇത് തിരുത്തി. സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാര്‍ഥികളും ഫിറ്റാണെന്ന് പിന്നീട് വ്യക്തമാക്കി.

Author Image

Online Desk

View all posts

Advertisement

.