തൃശൂർ ഫെസ്റ്റ് 2025ന് ഷാർജയിൽ തുടക്കമായി
ഷാർജ: ഷാർജ കെഎംസിസി തൃശൂർ ജില്ല കമ്മിറ്റിയുടെ തൃശൂർ ഫെസ്റ്റ് 2025ന് തുടക്കമായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന തൃശൂർ ഫെസ്റ്റ് 2025 ന്റെ വിളംബര പ്രഖ്യാപന സംഗമം, നാഷണൽ കെഎംസിസി ജനറൽ സെക്രട്ടറി പി. കെ അൻവർ നഹ ഉദ്ഘാടനം ചെയ്തു. ഷാർജ കെഎംസിസി തൃശൂർ ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനാത്ത് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി നസറുദ്ദീൻ താജുദ്ദീൻ സ്വാഗതം പറഞ്ഞു.
ജില്ലാ വൈസ്പ്രസിഡന്റ് മാരായ കെ പി കബീർ , ഇക്ബാൽ കടപ്പുറം , അബ്ദുൽ വഹാബ് സെക്രട്ടറി മാരായ നാസർ കടപ്പുറം , ഫവാസ് കൈപ്പമംഗലം , ഷംസുദീൻ, നിയോജകമണ്ഡലം നേതാക്കളായ ആർ.ഒ ഇസ്മായിൽ,ഉസ്മാൻ മണലൂർ, ഹബീബ് നാട്ടിക, നിസാം വാടാനപ്പിള്ളി , ഇർഷാദ് മണലൂർ ശരീഫ് നാട്ടിക, മൊയിനുദ്ധീന് തുടങ്ങിയവർ നേതൃത്വം നൽകിയ വിളംബര സംഗമത്തിൽ സാമൂഹിക, സാംസ്‌കാരിക, കലാ രംഗത്തെ പ്രശസ്തയായ ഇന്ദുലേഖ വാര്യർ മുഖ്യഥിതി ആയിരുന്നു. പാടിയും പറഞ്ഞും ചിന്തിപ്പിക്കും നവാസ് പാലേരിയുടെ സംഗീത വിരുന്നോടെ തൃശൂർ ഫെസ്റ്റ് 2025 ന്റെ പരിപാടികൾക്ക് തുടക്കം കുറിച്ചു.
കുടുംബ സംഗമങ്ങൾ, ഫുട്ബോൾ ടൂർണമെന്റ്, വടം വലി മത്സരം, വിനോദ യാത്ര, ചിത്ര രചന മത്സരങ്ങൾ, എഡ്യൂക്കേഷൻ ഫെസ്റ്റ്, ബ്ലഡ് ഡോനെഷൻ, മെഡിക്കൽ ക്യാമ്പ്, പാചകമത്സരം, ബിസിനെസ്സ് മീറ്റ്, യു എ ഇ തൃശൂർ ലീഡേഴ്‌സ് മീറ്റ്, ആദരവ്, വിവിധ കലാപരിപാടികളും സാംസ്കാരിക സമ്മേളനങ്ങളും തൃശൂർ ഫെസ്റ്റിന്റെ ഭാഗമായി നടക്കുമെന്ന് തൃശൂർ ഫെസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ഷാർജ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ത്വയ്യിബ് ചേറ്റുവ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി മാരായ അബ്ദുള്ള മല്ലിശ്ശേരി, ടി വി നസീർ , ചാക്കോ ഊളകാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സംസ്ഥാന കമിറ്റി സെക്രട്ടറി ഫൈസൽ അഷ്ഫാഖ് ,ഫസൽ തലശ്ശേരി,കോഴിക്കോട് ജില്ല പ്രസിഡന്റ് അബ്ബാസ്, ജനറൽ സെക്രട്ടറി അലി വടയം, ഷാഫി വള്ളിക്കാട്, ഉസ്മാൻ കോറോത് ,ശമീൽ കാസർകോട് ജില്ലാ പ്രസിഡന്റ് ഷാഫി തച്ചങ്ങാട് ,മുഹമ്മദ് മണിയോടി ശരീഫ് പൈക, ഷാഫി സാഹിബ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹംസ കോരത്ത് ഹമീദ് ബാബു ഇബ്രാഹിം പള്ളിയറക്കൽ , ഹംസ കണ്ണൂർ ജില്ലാ നേതാക്കൾ മുഹമ്മദ് മാട്ടുമ്മൽ ഉമർ ഫാറൂഖ് , ഷഫീഖ് സാഹിബ് ,റഷീദ് ബാഖവി, ഹംസ മുക്കൂട് ,എന്നിവരുടെയും തൃശൂർ ജില്ല ഭാരവാഹികളുടെയും മണ്ഡലം നേതാക്കന്മാരുടെയും സാനിദ്യത്തിൽ തൃശൂർ ഫെസ്റ്റ് 2025 ന്റെ ബ്രോഷർ പ്രകാശനം നടത്തി.
ഷാർജ കെഎംസിസി വനിതാ വിംഗ് സ്റ്റേറ്റ് പ്രസിഡന്റ് ഫബീന, സെക്രട്ടറി ഷജീല അബ്ദുൽ വഹാബ്, ജില്ല വനിത വിംഗ് പ്രസിഡന്റ് സജ്‌ന ഉമ്മർ, ജനറൽ സെക്രട്ടറി ഹസീന റഫീഖ്, ട്രഷറർ ഷംന നിസാം, റുക്‌സാന നൗഷാദ് , ശഹീറ ബഷീർ , ഷെറീന നജു , ഫസീല കാദർ മോൻ , ബൽകീസ് മുഹമ്മദ് , സബീന ഷാനവാസ്, സ്വാലിഹ നസറുദ്ദീൻ മറ്റു വനിത വിംഗ് ഭാരവാഹികളുടെയും നേതൃത്വത്തിൽ മുഖ്യഥിതി ഇന്ദുലേഖ വാര്യർക്ക് സ്നേഹദരവും കൈമാറി. ഷാർജ കെഎംസിസി വനിതാ വിംഗ് സ്റ്റേറ്റ് ഭാരവാഹികളായ സൈനബ മല്ലശ്ശേരി , സുഹറ അഷ്‌റഫ് താമരശ്ശേരി ,സഫിയ , സബിത തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തൃശൂർ ഫെസ്റ്റ് 2025 പ്രഖ്യാപന സംഗമത്തിൽ മുഹമ്മദ് ഫൈദ് പ്രാർത്ഥനയും ഷാർജ കെഎംസിസി തൃശൂർ ജില്ല ട്രഷറർ മുഹസിൻ മുഹമ്മദ് നന്ദിയും പറഞ്ഞു.