തിരുപ്പതി ലഡു വിവാദം: മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്താന്‍ അനുവദിക്കില്ല; സുപ്രീം കോടതി
ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്താന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ലഡുവില്‍ മൃഗക്കൊഴുപ്പെന്ന പരസ്യ പ്രസ്താവന മുഖ്യമന്ത്രി നടത്തിയത് എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിന് മുന്‍പ് ഭരണഘടന പദവിയിലിരിക്കുന്നയാള്‍ ഇത്തരത്തില്‍ പെരുമാറിയത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ, തിരുപ്പതി ക്ഷേത്രത്തിലെ ലഡു നിർമ്മാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി തിരുമല തിരുപ്പതി ദേവസ്ഥാനം, ആന്ധ്ര മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. പ്രസാദ ലഡു നിർമ്മാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആന്ധ്ര മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതാവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് ക്ഷേത്ര ദേവസ്ഥാനം റിപ്പോർട്ട്