Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജഗന് കനത്ത തിരിച്ചടി രണ്ട് എംപിമാർ രാജ്യസഭാംഗത്വം രാജിവെച്ചു; ടിഡിപിയിൽ ചേർന്നേക്കുമെന്ന് സൂചന

05:44 PM Aug 29, 2024 IST | Online Desk
Advertisement

ഹൈദരാബാദ്: വൈഎസ്ആർ കോൺ ഗ്രസിന് കനത്ത തിരിച്ചടിയായി രണ്ട് എംപിമാർ രാജ്യസഭാംഗത്വം രാജിവെച്ചു. മോപിദേവി വെങ്കട്ടരമണ റാവു, ബീത മസ്താൻ റാവു എന്നിവരാണ് പാർട്ടിയെ വെട്ടിലാക്കി രാജി സമർപ്പിച്ചത്. ഇരുവരുടെയും രാജി രാജ്യസഭ അധ്യക്ഷൻ ജഗദീപ് ധൻകർ സ്വീകരിച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ടുചെയ്തു.രാജിയോടെ രാജ്യസഭയിൽ വൈ.എസ്.ആർ.സി.പിയുടെ അംഗബലം ഒൻപതായി ചുരുങ്ങി. ലോക്സഭയിൽ നാല് സീറ്റാണ് പാർട്ടിക്കുള്ളത്.

Advertisement

രാജിവെച്ച രണ്ട് എം.പിമാരും അടുത്തിടെ ടി.ഡി.പി അധ്യക്ഷനും അന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്‌ച നടത്തിയെന്നും ടി.ഡി.പിയിൽ ചേരാൻ സാധ്യതയുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെങ്കട്ടരമണയെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കാമെന്ന ധാരണയിലും മസ്‌താൻ റാവു ഉപാധികളൊന്നും കൂടാതെയുമാണ് ടി.ഡി.പിയിൽ ചേരുന്നത് എന്നാണ് വിവരം. വിവിധ വിഷയങ്ങളിൽ വൈഎസ്ആർസിപി പ്രസിഡന്റ് ജഗൻ മോഹൻ റെഡ്ഡിയുടെ നിലപാടുകളിലുള്ള കടുത്ത അമർഷമാണ് എം.പിമാരുടെ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

Tags :
nationalPolitics
Advertisement
Next Article