Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും, പാവപ്പെട്ട സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ ; 25 ഗ്യാരണ്ടികളുമായി കോൺഗ്രസ് പ്രകടന പ​ത്രിക

01:26 PM Apr 05, 2024 IST | Online Desk
Advertisement

ന്യായ് പത്ര എന്ന പേരിൽ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. തൊഴിലില്ലായ്‌മയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സാമൂഹിക, സാമ്പത്തിക, ജാതി സെൻസസുകൾ ഉറപ്പു നൽകി പ്രകടനപത്രിക പുറത്തുവിട്ടു.

Advertisement

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്കു വർഷം ഒരു ലക്ഷം രൂപയെന്ന വാഗ്ദാനവും കോൺഗ്രസ് നൽകുന്നുണ്ട്. 25 ഗ്യാരണ്ടികളാണ് പ്രകടനപ്പട്ടികയിൽ പ്രധാനമായും ഉള്ളത്. പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കും, 2025 മുതലുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനവും 2029 മുതലുള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ 33 ശതമാനം സംവരണവും നൽകും.

അധികാരത്തിലെത്തിയാൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തുമെന്നും ജാതി, ഉപജാതി, അവരുടെ സാമൂഹിക, സാമ്പത്തിക സ്‌ഥിതി എന്നിവ കണ്ടെത്തുമെന്നും കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു. പട്ടികജാതി-പട്ടികവർഗ- ഒബിസി സംവരണം വർധിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ ജോലിയിൽ 50 ശതമാനം വനിതകൾക്ക് നൽകുമെന്നും പ്രകടനപത്രികയിലുണ്ട്. ന്യായ് യാത്രയിലെ അഞ്ച് ഗ്യാരന്റികളും പത്രികയിൽ ഇടം പിടിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പി. ചിദംബരം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags :
featurednewsPolitics
Advertisement
Next Article