For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സംയോജനത്തോടെ സംവിധാനമൊരുക്കണം ; പ്രതിപക്ഷനേതാവ്

07:36 PM Aug 08, 2024 IST | Online Desk
ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ കേന്ദ്ര സംസ്ഥാന സംയോജനത്തോടെ സംവിധാനമൊരുക്കണം   പ്രതിപക്ഷനേതാവ്
Advertisement

കോഴിക്കോട്: വയനാട് ദുരന്തത്തിൽ കേന്ദ്രം സാമ്പത്തിക സഹായം നൽകാൻ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വയനാട്ടിൽ സൈന്യത്തിന്റെയും എൻഡിആർഎഫിൻ്റെയും സാന്നിധ്യം ഒഴിച്ചാൽ കേന്ദ്രത്തിന്റെ ഒരു സഹായവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട് പുനരധിവാസ പ്രക്രിയയ്ക്കും അപകടത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും വേണ്ടിയുള്ള പ്രത്യേക പാക്കേജ് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement

ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുന്നറിയിപ്പ് സംവിധാനം വയനാട് ഉൾപ്പെടെ സംസ്ഥാനത്താകെ പ്രയോജനപ്പെടുത്തണം. കാലാവസ്ഥാ വ്യാതിയാനത്തിൻ്റെ ഏറ്റവും വലിയ ഇരയായി മാറിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും മനുഷ്യനെ അവിടെ നിന്നും മാറ്റാനും സാധിക്കണം. ലോകത്ത് എല്ലായിടത്തുമുള്ള ഈ സംവിധാനങ്ങൾ കേരളത്തിലും ഉണ്ടാകണം. കേന്ദ്ര-സംസ്ഥാന വകുപ്പുകൾസംയോജിച്ച് ലോക നിലവാരമുള്ള മുന്നറിയിപ്പ് സംവിധാനവും ഇവാക്യുവേഷൻ സിസ്റ്റവും സ്ഥാപിക്കണം. ഇനി ഇത്തരമൊരു ദുരന്തം ഉണ്ടാകാൻ പാടില്ല. അതിന് വേണ്ടിയാണ് കേന്ദ്ര സഹായം നൽകേണ്ടത്. പ്രധാനമന്ത്രി വയനാട് സന്ദർശിച്ച് മടങ്ങിയാൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് യുഡിഎഫിനുള്ളത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർ കേരളത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വയനാട് അപകടം നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് നടന്ന നിയമസഭാ സമ്മേളനത്തിലും അപകടകരമായ കാലാവസ്ഥാ വ്യതിയാനം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. ഏത് നയരൂപീകരണം നടത്തിയാലും അതിന്റെ പ്രധാനഘടകം കാലാവസ്ഥാ വ്യതിയാനമായിരിക്കണമെന്നും ആവശ്യപ്പെട്ടതാണ്. പശ്ചിമഘട്ടത്തിലെ ക്വാറികൾക്കും നിയന്ത്രണം വേണം. അല്ലാതെ കർഷകരല്ല പശ്ചിമഘട്ടത്തെ ദ്രോഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Tags :
Author Image

Online Desk

View all posts

Advertisement

.