ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140-ാം ജന്മദിനം
നൂറ്റാണ്ടുകളായ് ഭയാന്ധകാരവും ഭരണകൂട ഭീകരതയും പാരതന്ത്ര്യവും വിധേയത്വവും പേറി ഇരുളാണ്ടുപോയ ഒരു ജനതയെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിലേക്ക്, ചങ്ങലകളില്ലാത്ത അനന്തവിഹായസ്സിലേക്ക്, പ്രത്യാശയുടെ സൂര്യവെളിച്ചത്തിലേക്ക് കൈ പിടിച്ചുയർത്തിയ മഹാപ്രസ്ഥാനം…ലോകത്തെ അതിശയിപ്പിക്കും വിധം ജനാധിപത്യ, സോഷ്യലിസ്റ്റ്, മതേതര സോഷ്യലിസ്റ്റ് മതേതര മൂല്യങ്ങളുടെ പതാകയേന്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140-ാം ജന്മദിനം.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വ ശക്തിയെ നിരായുധനായ സഹനവും സത്യവും അഹിംസയുംകൊണ്ട് തോൽപ്പിച്ച ദൈവദൂതനായ, സ്നേഹപ്രവാചകനായ ഒരു മനുഷ്യൻ ഈ പ്രസ്ഥാനത്തിന്റെ സാരഥ്യമേറ്റെടുത്തതിന് നൂറു വർഷം പൂർത്തിയായിരിക്കുന്നു. ഉച്ചരിക്കുന്ന ചുണ്ടുകൾ പോലും ഹർഷപുളകിതമാകുന്ന മഹാത്മജി ഇന്ത്യയ്ക്ക് ആദർശവെളിച്ചം പകർന്ന് എഐസിസി പ്രസിഡൻറായതിന്റെ നൂറാം വാർഷികം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കർണാടകയിലെ ബെൽഗാവിൽ ആഘോഷിക്കുകയുണ്ടായി. ഇന്ത്യാ മഹാരാജ്യത്തിന്റെ അന്തസ്സും അന്തസത്തയും വീണ്ടെടുക്കാനുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോരാട്ടങ്ങൾക്ക് കാതലും കർമ്മശേഷിയുമായ ഗാന്ധിസ്മൃതികൾ, പ്രോജ്വലനാളമായ് നാളേയിലേക്കും പടരും…
കഴിഞ്ഞ ദിവസം അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിങിനോടുള്ള ആദരസൂചകമായി ഇന്ന് പിറന്നാൾ ആഘോഷങ്ങളില്ല.