Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ന് കെആർ നാരായണന്റെ പതിനെട്ടാം ഓർമദിനം

10:09 AM Nov 09, 2023 IST | Veekshanam
Advertisement

കോൺഗ്രസ് നേതാവും മുൻ രാഷ്‌ട്രപതിയുമായിരുന്ന കെ.ആർ.നാരായണന്റെ പതിനെട്ടാം ഓർമദിനം ഇന്ന്. ഇന്ത്യയുടെ പത്താമത്തെ രാഷ്‌ട്രപതിയാകും മുമ്പ് ജപ്പാൻ, ബ്രിട്ടൺ, തായ്‌ലന്റ്, തുർക്കി, ചൈന, അമേരിക്ക എന്നിവിടങ്ങളിൽ സ്ഥാനപതിയായി കെ.ആർ.നാരായണൻ പ്രവർത്തിച്ചു. 1992ൽ ഇന്ത്യയുടെ ഒൻപതാമത്തെ ഉപരാഷ്‌ട്രപതിയായി കെ.ആർ.നാരായണൻ തെരഞ്ഞെടുക്കപ്പെട്ടു. നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ്‌ എന്നീ നിലകളിലും വ്യക്തിമുദ്രപതിപ്പിച്ച കെ.ആർ. നാരായണൻ
കോൺഗ്രസ് സ്ഥാനാർത്ഥിയായി മൂന്ന് തവണ തുടർച്ചയായി ലോക സഭയിലേക്ക് വിജയിക്കുകയും ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. രാജീവ് ഗാന്ധി മന്ത്രി സഭയിൽ കേന്ദ്രമന്ത്രിയായിരുന്നു.

Advertisement

ദളിത് സമുദായത്തിൽനിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളും മലയാളിയായ ഏക രാഷ്ട്രപതിയുമാണ് കെ.ആർ നാരായണൻ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണജൂബിലി വേളയിൽ കെ.ആർ.നാരായണൻ ആയിരുന്നു രാഷ്ട്രപതി. 1997ലാണ് രാഷ്‌ട്രപതിയായി ചുമതലയേൽക്കുന്നത്.

രാഷ്ട്രപതിയുടെ ഔദ്യോഗിക പദവി കഴിവോടേയും, അതിന്റെ എല്ലാ അധികാരങ്ങളേയും വിശാലമായ അർത്ഥത്തിലും ഉപയോഗിച്ച നിശ്ചയദാർഢ്യമുള്ള രാഷ്ട്രപതിയായിരുന്നു കെ.ആർ.നാരായണൻ. പ്രവർത്തിക്കുന്ന ഒരു പ്രസിഡന്റ് എന്നായിരുന്നു നാരായണൻ സ്വയം വിശേഷിപ്പിച്ചിരുന്നത്. സർക്കാരിന്റെ തീരുമാനങ്ങളെ കണ്ണടച്ച് ഒപ്പിടുന്ന ഒരു റബ്ബർ സ്റ്റാംപായിരിക്കാൻ താൻ താൽപര്യപ്പെടുന്നില്ല എന്നും ഒരു മാസികയ്ക്കനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി ഒരു പ്രസിഡന്റ് എന്ന തലത്തിൽ തനിക്കുള്ള എല്ലാ അധികാരങ്ങളും ഉപയോഗിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. 1999 ലെ കാർഗിൽ യുദ്ധസമയത്ത് ഒരു തൂക്കുമന്ത്രിസഭയായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. സൈനിക തലവന്മാർ പ്രസിഡന്റെന്ന നിലയിൽ നാരായണനെ നേരിട്ടായിരുന്നു യുദ്ധത്തിന്റെ പുരോഗതി വിവരിച്ചിരുന്നത്. 1997 ൽ ഉത്തർപ്രദേശിലെ കല്യാൺസിംഗ് സർക്കാരിനെ പിരിച്ചുവിടാനുള്ള തീരുമാനവും, ഒരുകൊല്ലത്തിനുശേഷം ബീഹാറിൽ റാബ്രിദേവി മന്ത്രിസഭയെ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനവും രാഷ്ട്രപതി എന്ന നിലയിൽ നാരായണൻ തള്ളികളയുകയുണ്ടായി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണജൂബിലി വേളയിൽ കെ.ആർ.നാരായണൻ ആയിരുന്നു രാഷ്ട്രപതി. 2005 നവംബർ 9 ന് തന്റെ 85 ആമത്തെ വയസ്സിൽ കെ.ആർ.നാരായണൻ മരണമടഞ്ഞു.

Tags :
featured
Advertisement
Next Article