ഇന്ന് ലോക പുഞ്ചിരി ദിനം; വൈറലായി മുഖ്യമന്ത്രിയുടെ ഗതികേടിന്റെ ചിരി
ഇന്ന് ലോക പുഞ്ചിരി ദിനമാണ്. ലോകത്തിലെ എല്ലാ ജനങ്ങൾക്കും ഒരുപോലെ അറിയാവുന്ന സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഭാഷയാണ് പുഞ്ചരി. ഏതൊരു വലിയ പ്രശ്‌നത്തെയും നേരിടാൻ കഴിയുന്ന വലിയ ആയുധമാണ് പുഞ്ചിരി. ഇന്നും ഇന്നലെയുമായി ചർച്ചകളിൽ നിറയുന്നത് വാർത്ത സമ്മേളനത്തിന് ഇടയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗതികേടിന്റെ ചിരിയാണ്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയ്ക്ക് മറുപടി ഇല്ലാതായതോടെയായിരുന്നു ചിരി മറുപടിയായി നൽകിയത്. ഉത്തരം മുട്ടിക്കുന്ന പല ചോദ്യങ്ങളും ചിരിച്ചു തള്ളിക്കളയുകയായിരുന്നു മുഖ്യമന്ത്രി.
ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലെ പി.ആർ ഏജൻസിയുടെ റോൾ, പറയാത്തത് അച്ചടിച്ചുവന്നതിൽ നടപടിയുണ്ടാവുമോ എന്നൊക്കെയുള്ളതായിരുന്നു ചോദ്യങ്ങൾ. ചോദ്യം തുടരവെ മൈക്ക് ഓഫാക്കി എഴുന്നേറ്റു. ഡൽഹിയിൽ മാത്രമല്ല ഞങ്ങൾക്കും അഭിമുഖം തരുമോ എന്ന് വനിതാ മാദ്ധ്യമപ്രവർത്തക ഇതിനിടെ ചോദിച്ചു. അതിനും ചിരി തന്നെ മറുപടി. അതേസമയം, വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് ചിരിക്കുകയല്ല വേണ്ടതെന്നും മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമർശനവും വന്നു. ഹ ഹ ഹയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകളും അതിലേറെ വിമർശനങ്ങളും നിറയുകയാണ്.