പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾ ഇന്ന് തുടങ്ങും
09:19 AM Jul 24, 2024 IST | Online Desk
Advertisement
പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾ ഇന്ന് തുടങ്ങുംപാരിസ്: ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങൾ ഇന്നുമുതൽ ആരംഭിക്കും.ആദ്യ മത്സരം ഫുട്ബോളിലാണ്.
Advertisement
ലോകകപ്പും കോപയും നേടിയ അർജന്റീന ഇന്ന് മൊറോക്കോയെ നേരിടും.സെന്റ് ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ് സ്റ്റേഡിയത്തിൽ വൈകിട്ട് ആറരയ്ക്കാണ് മത്സരം.യൂറോ ചാമ്പ്യൻമാരായ സ്പെയ്നിന് കന്നിക്കാരായ ഉസ്ബെകിസ്ഥാനാണ് എതിരാളി.
നിലവിലെ വെള്ളി മെഡൽ ജേതാക്കളാണ് സ്പെയ്ൻ.ആതിഥേയരായ ഫ്രാൻസ് ആദ്യകളിയിൽ അമേരിക്കയുമായി ഏറ്റുമുട്ടും.
ഫ്രാൻസിലെ ഏഴ് വേദികളിലാണ് പുരുഷ–-വനിതാ മത്സരങ്ങൾ. പുരുഷ വിഭാഗത്തിൽ 16 ടീമുകളാണ്. അണ്ടർ 23 കളിക്കാരാണ് അണിനിരക്കുക.