മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ജാമ്യം
05:07 PM Oct 14, 2024 IST | Online Desk
Advertisement
കൊച്ചി: മുൻഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പരാതിക്കാരിയേയോ മകളേയോ കുറിച്ച് പരാമർശം പാടില്ലെന്ന് കോടതി. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിൽ ഇന്ന് പുലർച്ചെയാണ് ബാലയെ അറസ്റ്റ് ചെയ്തത്. പാലാരിവട്ടത്തെ വീട്ടിൽ നിന്ന് കടവന്ത്ര പോലീസാണ് ബാലയെ കസ്റ്റഡിയിലെടുത്തത്.
Advertisement