വിവാഹം കഴിക്കാമെന്നു വാഗ്ദാനവും നല്‍കി പീഡിപ്പിച്ചു: സംവിധായകനും സുഹൃത്തിനുമെതിരെ സഹസംവിധായികയുടെ പരാതി
12:39 PM Oct 11, 2024 IST | Online Desk
Advertisement
കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനവും നല്‍കി പീഡിപ്പിച്ചതായി സംവിധായകനും സുഹൃത്തിനുമെതിരെ സഹസംവിധായികയുടെ പരാതി. സഹസംവിധായികയുടെ പരാതിയില്‍ സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.
Advertisement
മാവേലിക്കര സ്വദേശിയാണ് മരട് പൊലീസില്‍ പരാതി നല്‍കിയത്. വിജിത്ത് സിനിമ മേഖലയിലെ സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. അഡ്ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടുവെന്നും വിജിത്ത് രണ്ടുതവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതിയിലുള്ളത്. സഹ സംവിധായിക ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.