Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ്: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു

02:47 PM Jun 25, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്‍കിയില്ല. പ്രതികള്‍ക്ക് ഇളവ് നല്‍കിയിട്ടില്ലെന്നും നോട്ടീസ് അവതരണത്തിന് അനുമതി നല്‍കാനാവില്ലെന്നും സ്പീക്കര്‍ നിലപാടെടുക്കുകയായിരുന്നു. ഇതോടെ പ്രതിപക്ഷം സഭയില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

Advertisement

ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആര്‍.എം.പി നേതാവ് കെ.കെ. രമയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാലിത് പരിഗണിക്കാന്‍ പോലും സ്പീക്കര്‍ തയാറായില്ല. അങ്ങനൊരു നീക്കം സര്‍ക്കാര്‍ നടത്തുന്നില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നെന്നും വിഷയത്തിന് അടിയന്തര പ്രധാന്യമില്ലെന്നുമായിരുന്നു സ്പീക്കറുടെ വാദം.

എന്നാല്‍, ജയില്‍ മോചനത്തിനായി അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതികളെ മോചിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സര്‍ക്കാര്‍ പറയേണ്ടത് സ്പീക്കര്‍ പറഞ്ഞത് അനൗചിത്യമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പ്ലക്കാര്‍ഡ് ഉയര്‍ത്തി സ്പീക്കറുടെ ഡയസ്സിന് മുന്നിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. തുടര്‍ന്ന് സഭ പിരിഞ്ഞു. സഭ വിട്ട പ്രതിപക്ഷം സഭാ കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Advertisement
Next Article