ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല
03:56 PM Feb 27, 2024 IST | Online Desk
Advertisement
കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി
Advertisement
ഒന്നാം പ്രതി എം.സി. അനൂപിന് ജീവപര്യന്തം ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി. ജ്യോതി ബാബുവിനും കെ.കെ. കൃഷ്ണനും ജീവപര്യന്തം. നിരപരാധികളാണെന്നും കേസില്‍ കുടുക്കിയ തങ്ങള്‍ക്ക് വധശിക്ഷ വിധിക്കരുതെന്നും 11 പ്രതികളും കോടതിയെ ബോധിപ്പിച്ചിരുന്നു. ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണം, രോഗം, മാതാപിതാക്കളെ നോക്കല്‍ തുടങ്ങിയ കാരണങ്ങളാണ് പ്രതികള്‍ ബോധിപ്പിച്ചത്