കുവൈറ്റിൽ ട്രേഡ് പ്രൊമോഷൻ കൌൺസിൽ ഓഫ് ഇന്ത്യ ബയർ - സെല്ലർ മീറ്റ് സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി : ട്രേഡ് പ്രൊമോഷൻ കൌൺസിൽ ഓഫ് ഇന്ത്യ കുവൈറ്റിലെ ഇന്ത്യൻ എംബസി യുടെ സഹകരണത്തോടെ ബയർ - സെല്ലർ മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി ലക്ഷ്യമിട്ട് കുവൈറ്റ് സിറ്റിയിലെ ഗ്രാൻഡ് മജസ്റ്റിക് ഹോട്ടലിന്റെ അൽ അനൗദ് ബാൾറൂമിലാണ് ഫുഡ് & ബിവറേജസ് മേഖലയിലെ വാങ്ങുന്നയാൾ - വിൽക്കുന്ന ആൾ സംഗമം നടന്നത്. ബഹു ഇന്ത്യൻ അംബാസിഡർ ഡോ: ആദർശ് സ്വൈക ഉദ്‌ഘാടനം ചെയ്ത മീറ്റ്ന് ടി പി സി ഐ ഡയറക്ടർ അശോക് സേഥി സ്വാഗതം ആശംസിച്ചു. ഇന്ത്യയിലെ വിവിധ ഭക്ഷ്യ പാനീയ ഉൽപ്പാദകരും കുവൈറ്റിലെ വിതരണക്കാ രുടെ പ്രതിനിധികളും ഉൾപ്പെടെ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖ കമ്പനികൾ അവരുടെ മൂല്യ വർധിത നൂതന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. ഇന്ത്യൻ സമൂഹത്തിലെ വൻകിട ബിസ്സിനെസ്സ് കാരും മറ്റു സാമൂഹിക പ്രവർത്തകരും തല്പരകക്ഷികളും ബായർ - സെല്ലെർ മീറ്റ് സന്ദര്ശിക്കാനെത്തി.
ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്സ്‌പോർട് ഓർഗനൈസഷന്റെയും കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറിയുടെയും സഹകരണത്തോടെ കുവൈറ്റിലെ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി ഓഡിറ്റോറിയത്തിൽ ഭക്ഷ്യ - കാർഷിക മേഖലയിലെ 30 പ്രമുഖ കമ്പനിയുമായുള്ള മീറ്റും സപ്‌ത. 9 ,10 തിയ്യതികളിലായി സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ ഉച്ചക്ക് 2 .30 വരെയാണ് പ്രസ്തുത മീറ്റ് നടക്കുക. ഭക്ഷ്യ ദാന്യങ്ങൾ , വിവിധ മാംസ ഉൽപ്പന്നങ്ങൾ , ഭക്ഷ്യ എണ്ണകൾ , നിത്യോപയോഗ വസ്തുക്കൾ , റോസ്‌റ്ററി, ചോക്ലേയ്റ്റസ് തുടങ്ങിയ വിവിധ ബ്രാന്ഡുകളുമായി കമ്പനി പ്രതിനിധികൾ ആനി നിരക്കും.