ദേവമാതയിൽ ട്രാഫിക് ബോധവത്കരണ ശില്പശാല നടന്നു
03:05 PM Oct 25, 2023 IST
|
Veekshanam
Advertisement
കുറവിലങ്ങാട്: ട്രാഫിക് നിയമങ്ങളെ സംബന്ധിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുക, അപകടരഹിതവും സുരക്ഷിതവുമായി റോഡ് ഉപയോഗിക്കുന്നതിൽ പാലിക്കേണ്ട നിയമങ്ങളെ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ദേവമാതാ കോളെജ് യൂണിയൻ്റെയും ഐ.ക്യു. എ.സി.യുടെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
Advertisement
കോളെജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു വിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ ശ്രീ. മനോജ് വി.പി. ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. കുറവിലങ്ങാട് എസ്.ഐ. ശ്രീ. കെ.വി.സന്തോഷ് ക്ലാസ് നയിച്ചു. ഐ.ക്യു.എ.സി. കോ - ഓർഡിനേറ്റർ ഡോ.അനീഷ് തോമസ്, കോളെജ് യൂണിയൻ ചെയർപേഴ്സൺ കുമാരി റിയ പ്രവീൺ എന്നിവർ സംസാരിച്ചു.
Next Article