കോഴിക്കോട് ബൈപ്പാസില്‍ മലാപ്പറമ്പ് ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണം
കോഴിക്കോട്: ആറുവരിപ്പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി ബൈപ്പാസില്‍ മലാപ്പറമ്പ് ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണം നടപ്പാക്കി. ഓവര്‍പാസ് നിര്‍മിക്കുന്നതിനായി ഇന്നു മുതലാണ് ഗതാഗത നിയന്ത്രണം. ജംഗ്ഷനില്‍ 45 മീറ്റര്‍ ചുറ്റളവില്‍ താല്‍ക്കാലികമായി ബാരിയര്‍ വച്ചു റൗണ്ട് എബൗട്ട് സ്ഥാപിച്ചു. ഇതിനകത്ത് 15 മീറ്റര്‍ ആഴം കൂട്ടി മണ്ണെടുത്താണ് മേല്‍പാലം നിര്‍മാണം നടക്കുക.
വയനാട് ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങള്‍ വെള്ളിമാടുകുന്ന് പൂളക്കടവ് ജങ്ഷനില്‍ നിന്ന് ഇടത് തിരിഞ്ഞ് ഇരിങ്ങാടന്‍പള്ളി, ചേവരമ്പലം വഴി ബൈപാസില്‍ കയറി തൊണ്ടയാട് വഴിയോ മലാപ്പറമ്പ് വഴിയോ നഗരത്തിലേക്ക് പോകണം. നഗരത്തില്‍ നിന്ന് വയനാട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ എരഞ്ഞിപ്പാലത്തു നിന്നു ഇടത് തിരിഞ്ഞു കരിക്കാന്‍കുളം റോഡില്‍ കയറി വേദവ്യാസ സ്‌കൂളിനു സമീപത്തെ അടിപ്പാത വഴി മലാപ്പറമ്പില്‍ എത്തി വയനാട് റോഡില്‍ കയറി പോകേണ്ടതാണ്.
കണ്ണൂര്‍ ഭാഗത്തു നിന്നു രാമനാട്ടുകര ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ വെങ്ങളം ജങ്ഷനില്‍ നിന്നു ബീച്ച് റോഡില്‍ കയറി മുഖദാര്‍, പുഷ്പ ജംക്ഷന്‍ വഴി രാമനാട്ടുകര ഭാഗത്തേക്ക് പോകേണ്ടതാണ്. കൊച്ചി, പാലക്കാട് ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങള്‍ തൊണ്ടയാട് നിന്ന് ഇടത് തിരഞ്ഞു കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്ത് കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു.