കൊടും ചതി, പദ്മജയ്ക്കെതിരേ അമർഷം പുകയുന്നു
കോഴിക്കോട്: ലീഡർ കെ. കരുണാകരന്റെ മകൾ എന്ന ഒരൊറ്റ യോഗ്യത വച്ച് വിലപേശി കോൺഗ്രസിൽ നിന്നു കിട്ടാവുന്നതെല്ലാം നേടിയ ശേഷം പാർട്ടിയുടെ വർഗ ശത്രുവിന്റെ പാളയത്തിലെത്തിയ പദ്മജ വേണുഗോപാലിന്റെ നടപടിയിൽ കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു. കോൺഗ്രസിനു പുറത്തു നിന്നും പദ്മജയ്ക്കെതിരായ വിമർശനം കടുക്കുകയാണ്. നിർണായക വേളയിൽ പാർട്ടിയെ ചതിച്ച പദ്മജയ്ക്കു വലിയ തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന്നേതാക്കൾ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതെന്നും കെ മുരളീധരൻ. കോൺഗ്രസിൽ നിന്ന് അവഗണന ഉണ്ടായെന്നും കാലുവാരാൻ നോക്കി തുടങ്ങിയ കര്യങ്ങൾ പറയുന്നത് കണ്ടു. അതൊന്നും ശരിയല്ല. കോൺഗ്രസ് എന്നും നല്ല പരിഗണന ആണ് കൊടുത്തത്. പത്മജയെ എടുത്തത് കൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. പത്മജയുമായി ഇനി സഹോദരി എന്ന നിലയിൽ പോലും ബന്ധമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
പത്മജയെ എടുത്തതുകൊണ്ട് കാൽക്കാശിന്റെ ഗുണം ബിജെപിക്ക് ഉണ്ടാകില്ലെന്ന് സഹോദരൻ കെ.മുരളീധരൻ എംപി. പത്മജക്ക് കോൺഗ്രസ് നൽകിയത് മുന്തിയ പരിഗണനയാണ്. ചില വ്യക്തികൾ കാലുവാരിയാൽ തോൽക്കുന്നതാണോ തിരഞ്ഞെടുപ്പ്. ബിജെപിയിലേക്ക് പോകുമെന്ന് പത്മജ സൂചന പോലും നൽകിയില്ല. വർക് അറ്റ് ഹോമിലുള്ള ആളുകൾക്ക് ഇത്രയും സ്ഥാനം മതിയെന്നും കെ.മുരളീധരൻ പരിഹസിച്ചു.
പത്മജയുമായി ഇനി ഒരു ബന്ധവുമില്ലെന്ന് കെ മുരളീധരൻ. വർഗീയശക്തിയുടെ കൂടെ പോയതിന് അച്ഛഛൻ്റെ ആത്മാവ് പൊറുക്കില്ല. പാർട്ടിക്കെതിരെ നിൽക്കുന്നത് സഹോദരി ആയാലും സന്ധിയില്ല. കെ കരുണാകരൻ്റെ അന്ത്യവിശ്രമ സ്‌ഥലത്ത് സംഘികൾ നിരങ്ങാൻ അനുവദിക്കില്ല. പത്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തതായി അറിയില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.