Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വൈത്തിരിയില്‍ കീഴുദ്യോഗസ്ഥനെ മര്‍ദിച്ച സി ഐക്ക് സ്ഥലംമാറ്റം

11:13 AM Feb 01, 2024 IST | Online Desk
Advertisement

വയനാട്: വൈത്തിരിയില്‍ ആള്‍ക്കൂട്ടത്തില്‍ വെച്ച് കീഴുദ്യോഗസ്ഥനെ മര്‍ദിച്ച പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് സ്ഥലംമാറ്റം. വൈത്തിരി എസ്എച്ച്ഒ ബോബി വര്‍ഗീസിനെയാണ് തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ഈ മാസം 19 ന് ആള്‍ക്കൂട്ടത്തില്‍ വച്ച് സി.എ കീഴുദ്യോഗസ്ഥനെ തല്ലിയത് വിവാദമായിരുന്നു.ഭരണപരമായ സൗകര്യവും പൊതുജന താല്‍പര്യവും മുന്‍നിര്‍ത്തി എന്ന് സൂചിപ്പിച്ച് കൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് വൈത്തിരി എസ്എച്ച്ഒ ബോബി വര്‍ഗീസിനെ സ്ഥലം മാറ്റിയ നടപടി. വൈത്തിരി സ്റ്റഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ റഫീഖിനെ പൊതുജനമധ്യത്തില്‍ അവഹേളിച്ചതും മര്‍ദ്ദിച്ചതും വിവാദമായിരുന്നു.

Advertisement

ഒരാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന വിവരം കിട്ടി ഈ മാസം 19ന് വൈത്തിരി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. ആള്‍ക്കൂട്ടവുമായി ഏറെനേരം തര്‍ക്കമുണ്ടായിട്ടും യൂണിഫോമില്‍ അല്ലാതിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ജീപ്പില്‍നിന്ന് ഇറങ്ങാത്തതാണ് ഇന്‍സ്‌പെക്ടറെ ക്ഷുഭിതനാക്കിയത്.പൊലീസുകാരനോട് വാഹനത്തില്‍നിന്ന് ഇറങ്ങിപ്പോവാന്‍ പറയുന്നതിനിടെ കൈക്ക് തല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിഷയത്തില്‍ ഇന്‍സ്‌പെക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കാണിച്ച് രഹസ്യാന്വേഷണവിഭാഗം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പൊലീസ് ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റിയ നടപടി.

Advertisement
Next Article