Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സഹകരണ വകുപ്പിലെ സ്ഥലം മാറ്റ നടപടി ട്രൈബൂണൽ റദ്ദാക്കി

06:52 AM Nov 17, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: സഹകരണ വകുപ്പിൽ ഓൺലൈൻ അല്ലാതെ മറ്റ് ട്രാൻസ്ഫറുകൾ പാടില്ലെന്നും ഒരു മാസത്തിനകം ഓൺലൈൻ ട്രാൻസ്ഫർ നടപടികൾ ആരംഭിക്കണമെന്നും ഉത്തരവിട്ട കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ വിധിയെ മറികടന്ന് കൊല്ലം ജോയിന്റ് രജിസ്ട്രാർ (ജനറൽ ), ജോയിന്റ് ഡയറക്ടർ (ആഡിറ്റ് ) എന്നിവർ പുറപ്പെടുവിച്ച ഇൻസ്പെക്ടർ , ആഡിറ്റർ സ്ഥലം മാറ്റ ഉത്തരവ് റദ്ധാക്കിക്കെണ്ട് ട്രൈബൂണൽ ഉത്തരവ് ആയി .
ഇതിനോടകം ജോലിയിൽ പ്രവേശിച്ചവരെ തിരികെ പോസ്റ്റ് ചെയ്യാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻസ്പെക്ടേഴ്സ് ആന്റ് ആഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ ജയകൃഷ്ണൻ നൽകിയ കോടതി അലക്ഷ്യ നടപടിയിലാണ് വിധി. വാദിക്കുവേണ്ടി അഡ്വ: വി. എസ്സ്. വിശ്വംഭരൻ ഹാജരായി. സഹകരണ മേഖല പ്രതിസന്ധികൾ നേരിടുമ്പോഴും എഴുപതാം സഹകരണ വാരാഘോഷം ആഘോഷിക്കുന്ന വേളയിലും ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റി മനോവീര്യം തകർക്കുന്ന നടപടികളിൽ നിന്ന് ഇനിയെങ്കിലും പിൻതിരിയണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ .ജയകൃഷ്ണൻ , ജനറൽസെക്രട്ടറി കെ.വി.ജയേഷ് എന്നിവർ ആവശ്യപ്പെട്ടു

Advertisement

Advertisement
Next Article