For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വാഹനങ്ങളില്‍ ഇനി സണ്‍ഫിലിം ഒട്ടിക്കാമെന്ന് ട്രാന്‍സ്‌പോര്‍ട് കമീഷണര്‍

02:24 PM Sep 20, 2024 IST | Online Desk
വാഹനങ്ങളില്‍ ഇനി സണ്‍ഫിലിം ഒട്ടിക്കാമെന്ന് ട്രാന്‍സ്‌പോര്‍ട് കമീഷണര്‍
Advertisement

കൊച്ചി: വാഹനത്തില്‍ സണ്‍ഫിലിം ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ അപ്പീലിനില്ലെന്ന് ട്രാന്‍സ്‌പോര്‍ട് കമീഷണര്‍. ഐ.ജി സി.എച്ച് നാഗരാജുവാണ് ഇക്കാര്യം പറഞ്ഞത്. വളരെ യുക്തിസഹമായ ഉത്തരവാണ് ഹൈകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ ഇനി അപ്പീലിന് പോകില്ലെന്നും കോടതി നിര്‍ദേശം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

കോടതി നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇനി കൂളിങ് ഫിലിം ഒട്ടിക്കാം. അതിനെതിരെ നടപടി ഉണ്ടാകില്ല. എന്നാല്‍, മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നോക്കാനുള്ള പരിശോധനകള്‍ ഉണ്ടാകും.

വാഹനത്തിന്റെ മുന്‍-പിന്‍ ഗ്ലാസുകളില്‍ 70 ശതമാനം സൈഡ് ഗ്ലാസില്‍ 50 ശതമാനം എന്നിങ്ങനെയെങ്കിലും പ്രകാശം കടന്നുപോകണമെന്നാണ് ചട്ടം. ഇത് പാലിച്ചാല്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്നാണ് ഹൈകോടതി വിധി പ്രസ്താവിച്ചത്.

ചട്ടത്തില്‍ ഭേദഗതി വന്ന ശേഷം ഗ്ലാസുകളില്‍ കൂളിങ് ഫിലിം ഒട്ടിക്കുന്നവര്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. ചട്ട ഭേഗതിക്കു മുന്‍പ് വാഹനത്തിന്റെ ഗ്ലാസില്‍ ടിന്റഡ്, ബ്ലാക്ക് ഫിലിമുകള്‍ ഒട്ടിക്കുന്നത് 'അവിഷേക് ഗോയങ്ക കേസില്‍ സുപ്രീംകോടതി നിരോധിച്ചിരുന്നു. സുതാര്യത ഉറപ്പാക്കുന്ന സേഫ്റ്റി ഗ്ലാസ് മാത്രമേ വാഹന നിര്‍മാതാവ് ഉപയോഗിക്കാവൂ എന്നും പറഞ്ഞിരുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.