തിളക്കമാർന്ന പ്രവർത്തന വുമായി 'ട്രാസ്‌ക്' 2023 ഭരണസമിതി !
കുവൈറ്റ് സിറ്റി : ബഹുമുഖ സാമൂഹ്യ ക്ഷേമ പദ്ധതികളും ധന സഹായങ്ങളും ഉൾപ്പെടെ തിളക്കമാർന്ന പ്രവർത്തന ങ്ങൾ 2023 പ്രവർത്തനവര്ഷം നടപ്പിലാക്കി യാതായി തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മുൻ അംഗങ്ങൾ, സജീവ അംഗങ്ങളിൽ നിന്നുമായി വിവിധ അപേക്ഷകൾക്ക് ചികിത്സാ സഹായങ്ങങ്ങൾ കൈമാറി. നോർക്ക ഇൻഷുറൻസ് പദ്ധതിയും പ്രവാസി ക്ഷേമനിധി പദ്ധതിയും അംഗങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി ഈ പ്രവർത്തനവർഷം നോർക്ക ഹെല്പ് സെൽ ആരംഭിച്ചു.130 ഓളം അംഗങ്ങൾ നോർക്ക ഹെല്പ് സെൽ ഉപയോഗപ്പെടുത്തി. അംഗങ്ങൾക്കായി രണ്ടുദിവസങ്ങളിലായി മെഡിക്കൽ ക്യാമ്പ് ബ്ലഡ് ഡോണേഷൻ ക്യാമ്പ് എന്നിവ നടത്താനായി.
ആകസ്മികമായി മരണപ്പെട്ട അംഗങ്ങളുടെ മക്കളുടെ തുടർ പഠനത്തിനായി ആവിഷ്കരിച്ച പദ്ധതിയായ വിദ്യാജ്യോതി പ്രകാരം നിലവിൽ 7 കുട്ടികളുടെ 2 വരെയുള്ള വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സഹായം നൽകി വരുന്നു. ഈ കുട്ടികളുടെയും പഠന ചെലവ് കണ്ടെത്തുന്നതിനായി അംഗങ്ങൾ തന്നെ സ്പോൺസർ ചെയ്യുന്നതിന് മുന്നോട്ടുവന്നിട്ടുണ്ട്. പഠനത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ അർഹരായ അംഗങ്ങളുടെ മക്കളെ കണ്ടെത്തി തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസം നൽകുവാൻ വേണ്ടി നടപ്പിലാക്കിയ പദ്ധതി പ്രകാരം വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടന്ന വിശദമായ വിശകലനത്തിനും അവലോകനതിനും ശേഷം ഒരു വിദ്യാർത്ഥിയെ കേന്ദ്ര സമിതി ഈ പ്രവർത്തന വര്ഷം തിരഞ്ഞെടുത്തു. ഈ പദ്ധതിപ്രകാരം 11 കുട്ടികളുടെ പഠനം പൂർത്തീകരിച്ചു കൊടുക്കുവാൻ സാധിച്ചുണ്ട്.
അംഗങ്ങൾക്കുള്ള ഭവനപദ്ധതി പ്രകാരം നടപ്പുവർഷം രണ്ട് പുതിയ ഭവന പദ്ധതി 'ഗൃഹ മൈത്രി 2022' ൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചു. ഫഹഹീൽഏരിയ അംഗമായിരുന്ന ശ്രീമതി വാസന്തിക്കും വരന്തരപ്പള്ളിയിലും മറ്റൊന്ന് സിറ്റി അംഗമായ ശ്രീ ജയന് കരുവന്നൂരിലും ആയി രണ്ടു ഭവനങ്ങൾ ഈ വര്ഷം പൂർത്തീകരിച്ച് കൈമാറിയിട്ടുണ്ട്.നിർദ്ദനരായ 6 അംഗങ്ങൾക്കുള്ള ഭവനങ്ങൾ മുൻകാലങ്ങളിൽ പൂർണ്ണമായി നിർമ്മിച്ചു നൽകിയിരുന്നു. കുറഞ്ഞത് അഞ്ച് വർഷങ്ങൾ എങ്കിലും പുതുക്കിയ 250 കെഡിയുടെ താഴെ മാസ വരുമാനം ഉള്ള അംഗങ്ങൾക്കാണ് പെൻഷൻ പദ്ധതിയിൽ നടപ്പിലാക്കി. ഈ വർഷം 10 പേർക്ക് പെൻഷൻ നൽകാനായി. അംഗങ്ങൾക്കിടയിലെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ കൂട്ടിയിണക്കുന്നതിനും, സഹായ സഹകരണങ്ങൾ ഏകോപിപ്പിക്കു ന്ന തിനുമായി ആവിഷ്കരിച്ച വെളിച്ചം പദ്ധതി വഴി വിവിധ സാമൂഹ്യ ക്ഷേമ കാര്യങ്ങൾ നടത്തിവരുന്നു. സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി 2023 പ്രവർത്തന വർഷത്തെ ട്രസ്സ്കിനായി നാട്ടിൽ ഒരു പ്രൊജക്റ്റ് ആവിഷ്കരിച്ച് നിശ്ചിത തുക വകയിരുത്തി വാർഷിക പൊതുയോഗത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഈ കാലയളവിൽ മരണപ്പെട്ട അംഗങ്ങളായ നോബിൾ ഡേവിസിന്റെയും ശാന്തീഷിന്റെയും കുടുംബത്തിന് ഫാമിലി റിലീഫ് സ്‌കീം അനുസരിച്ചുള്ള തുക കൾ കൈമാറി.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തിന്റെ പ്രൗഡിയും പെരുമയും കാത്തുസൂക്ഷിക്കുന്ന തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് 2006 നവംബർ 17ന് 21 പേർ ചേർന്ന് രൂപം നൽകിയ കൂട്ടായ്മ യാണ്. ഇന്നു 3000 ഓളം അംഗങ്ങളായി പതിനെട്ടാം വർഷത്തിലേക്കു കടക്കുന്നു. പ്രവർത്തനത്തിനുള്ള സൗകര്യത്തിനായി 8 ഏരിയകളിലായി പ്രവർത്തനം വ്യാപിപ്പി ച്ചിരിക്കുന്നു.
പ്രസിഡന്റ് ആന്റോ പാണെങ്ങാടൻ, വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ, ജനറൽ സെക്രട്ടറി ഹരി കുളങ്ങര, ട്രഷറർ- ജാക്സൺ ജോസ്, വനിതാ വേദി ജനറൽ കൺവീനർ ഷെറിൻ ബിജു, ജോയിന്റ് ട്രഷറർ വിനീത് വിൽസൺ, ജോയിന്റ് സെക്രട്ടറിമാരായ ജയേഷ് ഏങ്ങണ്ടിയൂർ, നിതിൻ ഫ്രാൻസിസ്, വനിതാ വേദി സെക്രട്ടറി പ്രീന സുദർശൻ, വനിതാ വേദി ജോയിന്റ് സെക്രട്ടറി വിജി ജിജോ എന്നിവർ അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന പത്ര സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. നിരവധി സംഘടനാ പ്രവർത്തകരും എത്തിച്ചേർന്നിരുന്നു.