For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പതിനേഴാം വാർഷികം ആഘോഷിച്ചു !

തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പതിനേഴാം വാർഷികം ആഘോഷിച്ചു
Advertisement

കുവൈറ്റ് സിറ്റി : തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) പതിനേഴാം വാർഷികം സ്ഥാപകദിനമായ നവംബർ 17ന് സമുചിതമായി ആഘോഷിച്ചു. ജനറൽ സെക്രട്ടറി ഹരി കുളങ്ങര സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് ശ്രീ. ആന്റോ പാണേങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ വെൽഫയർ കൺവീനർ ജയേഷ് എങ്ങണ്ടിയൂർ വേർപിരിഞ്ഞു പോയ അംഗങ്ങളെ അനുസ്മരിക്കുകയുണ്ടായി. 2023 വർഷത്തെ സുവനീർ "സ്മരണിക 2023" ന്റെ പ്രകാശനം മീഡിയ കൺവീനർ വിനീത് വിൽസണിൽ നിന്നും ഏറ്റുവാങ്ങികൊണ്ടു വൈസ് പ്രസിഡന്റ്‌ രജീഷ് ചിന്ന ൻ നിർവഹിച്ചു. ട്രാസ്ക് ഭവന പദ്ധതിയായ 'ഗൃഹമൈത്രി 2022' ന്റെ താക്കോൽ ദാനചടങ്ങും ട്രാസ്ക് പ്രസിഡൻറ് ആന്റോ അസോസിയേഷൻ അംഗമായ ജയനും, ജയേഷ് മുൻ പ്രസിഡൻറ് ബിവിൻ തോമസിനും പ്രതീകാത്മകമായി കൈമാറി. മീഡിയ വിഭാഗത്തിൻറെ പോന്നോണം 2023 ന്റെ ഫോട്ടോഗ്രാഫി മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും കൈമാറി.

Advertisement

വനിതാ വേദി ജനറൽ കൺവീനർ ഷെറിൻ ബിജു, ആർട്സ് കൺവീനർ വിനോദ് ആറാട്ടുപുഴ, സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ്, വനിതാ വേദി സെക്രട്ടറി പ്രീന സുദർശൻ, വനിതാ വേദി ജോയിൻറ് സെക്രട്ടറി വിജി ജിജോ, കളിക്കളം ജനറൽ കൺവീനർ മാനസ പോൾസൺ എന്നിവർ ആശംസകൾ പറഞ്ഞു. ട്രഷറർ ശ്രീ. ജാക്സൻ ജോസ് നന്ദി പറഞ്ഞു.മുൻ പ്രസിഡൻറ്മാരും ഭാരവാഹികളും പ്രസിഡൻറ്മാരും ഏരിയ ഭാരവാഹികളും ട്രാസ്ക് കുടുംബാംഗങ്ങളും പതിനേഴാം വാർഷിക ആഘോഷത്തിന് ആശംസകൾ നേർന്നു സംസാരിച്ചു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.