തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഗൃഹമൈത്രി 2022 ഭവന പദ്ധതിയുടെ താക്കോൽദാനം നടത്തി!
കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് 'ട്രാസ്ക്' ഗൃഹമൈത്രി 2022 പദ്ധതിയുടെ ആദ്യത്തെ വീടിന്റെ താക്കോൽദാനം പ്രസിഡന്റ് ശ്രീ. ആന്റോ പാണേങ്ങാടൻ, ട്രാസ്ക് അംഗം ശ്രീമതി. വാസന്തിക്കു നൽകിക്കൊണ്ട് നിർവഹിച്ചു. തൃശ്ശൂർ ജില്ലയിലെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിലാണ് വീട് നിർമ്മിച്ചു നൽകിയത്. 'ട്രാസ്ക്' ഗൃഹമൈത്രി 2022 പദ്ധതിയുടെ രണ്ടു വീടുകളിൽ ആദ്യത്തെ വീടിന്റെ താക്കോൽ ദാനമാണ് നടന്നത്.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. അജിതാ സുധാകരന്റെ സാന്നിധ്യത്തിൽ, ട്രാസ്ക് വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ സ്വാഗതവും മുൻകാല ഭാരവാഹികൾ ആയിരുന്ന സ്റ്റീഫൻ ദേവസി, വേണുഗോപാൽ ടി ജി എന്നിവർ ആശംസകളും ശ്രീജിത്ത് നന്ദിയും അറിയിച്ചു. ട്രാസ്ക് മുൻകാല ഭാരവാഹികൾ, അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. ഈ ഉദ്യമത്തിൽ തോളോട് തോൾ ചേർന്നു പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് നന്ദി രേഖപ്പെടുത്തി.