വിനോദവും വിജ്ഞാനവും പകർന്ന് ട്രാസ്‌ക് 'കളിക്കളം' ഉല്ലാസ ദിനമൊരുക്കി!
കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് വനിതാവേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കൂട്ടായ്മ കളിക്കളം 'പിക്നിക് ഓഫ് വണ്ടേഴ്സ് - 2024' എന്ന നാമധേയത്തിൽ ഉല്ലാസ് യാത്ര സംഘടിപ്പിച്ചു. മൈതാൻ ഹവല്ലിയിലെ ഷെയ്ഖ് അബ്ദുള്ള അൽ സാലെം കൾച്ചറൽ സെന്റർ ലേക്ക് നടത്തിയ ഉല്ലാസ യാത്രയിൽ വിവിധ ഏരിയകളിൽ നിന്നായി 110ൽ അധികം കുട്ടികൾ സംബന്ധിച്ചു. അവർക്കു വിവിധ കാഴ്ചകൾ മനസ്സിലാക്കി കൊടുക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനുമായി വനിതാവേദി അംഗങ്ങളും, കേന്ദ്ര സമിതി അംഗങ്ങളും ഏരിയ ഭാരവാഹികളും ഉണ്ടായിരുന്നു. പരീക്ഷകളുടെയും പഠനത്തിന്റെയും പിരിമുറക്കത്തിൽനിന്ന് മോചിതരായി കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകർന്നു നൽകുന്നതിനൊപ്പം കൂട്ടുകാരും ഒത്തു ഉല്ലസിക്കാനായിട്ടാണ് 'കളിക്കളം' പിക്നിക് ഓഫ് വണ്ടേഴ്സ് സംഘടിപ്പിച്ചത്. വിജ്ഞാനം പകരുന്നതിനൊപ്പം പുതിയ കാഴ്ചകൾ നുകരുന്നതിനും പുതിയ കൂട്ടുകാരുമായി സൗഹൃദം പങ്കിടുന്നതിനും ഇത്തരം ഉല്ലാസ് യാത്രകൾ കൊണ്ട് കുട്ടികൾക്ക് സാധ്യമാവുന്നു.