അര്‍ബുദ രോഗിയായ അമ്മയ്‌ക്ക് ചികിത്സ വൈകി: ഡോക്ടറെ കുത്തിപ്പരിക്കേല്‍പിച്ച് 26 കാരന്‍
02:11 PM Nov 13, 2024 IST | Online Desk
Advertisement
ചെന്നൈ: അര്‍ബുദരോഗിയായ അമ്മക്ക് ചികിത്സ വൈകിച്ചുവെന്നാരോപിച്ച് ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പിച്ച് 26 കാരന്‍. ഡ്യൂട്ടിക്കിടെയാണ് ഗിണ്ടിയിലെ കലൈഞ്ജര്‍ സ്മാരക ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. ബാലാജിക്ക് കുത്തേറ്റത്.നെഞ്ചിന്റെ ഭാഗത്ത് കുത്തേറ്റ ഡോക്ടറെ ഉടന്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഐ.സി.യുവിലാണെങ്കിലും ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.ഹൃദ്രോഗി കൂടിയാണ് ഡോക്ടര്‍. സംഭവവുമായി ബന്ധപ്പെട്ട് വിഘ്‌നേഷ് എന്ന യുവാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ കൈവശമുണ്ടായിരുന്ന ചെറിയ കത്തിയുപയോഗിച്ചാണ് വിഘ്‌നേഷ് ഡോക്ടറെ കുത്തിയതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ പറഞ്ഞു. സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
Advertisement