Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മൻമോഹൻ സിംഗിന് ആദരം; മെൽബൺ ടെസ്റ്റിൽ കറുത്ത ആം ബാൻഡ് ധരിച്ച് ഇന്ത്യൻ താരങ്ങൾ

08:02 AM Dec 27, 2024 IST | Online Desk
Advertisement

മെൽബൺ: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് ആദരവുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ താരങ്ങൾ കറുത്ത ആം ബാൻഡ് ധരിച്ചാണ് ഫീൽഡിനിറങ്ങിയത്. അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിക്കാൻ വേണ്ടിയായിരുന്നു അത്.2004 മുതൽ 2014 വരെ തുടർച്ചയായി രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഡോ മൻമോഹൻ സിങ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. മൻമോഹൻ സിംഗിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ താരങ്ങളെല്ലാം കറുത്ത ആം ബാൻഡ് ധരിക്കുകയായണെന്ന് ബിസിസിഐ അറിയിച്ചു.

Advertisement

Tags :
nationalSports
Advertisement
Next Article