Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹോക്കി ഇതിഹാസം പി.ആർ. ശ്രീജേഷിന് ആദരം; ഇന്ത്യൻ സീനിയർ ടീമിലെ 16ാം നമ്പർ ജേഴ്സി പിൻവലിച്ചു

05:03 PM Aug 14, 2024 IST | Online Desk
Advertisement

ഡല്‍ഹി: പാരിസ് ഒളിംപിക്‌സിലെ മെഡൽ നേട്ടത്തിന് പിന്നാലെ വിരമിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസം പി ആര്‍ ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ഹോക്കി ഇന്ത്യ. താരം കരിയറിലുടനീളം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്‌സി പിന്‍വലിച്ചിരിക്കുകയാണ്. സീനിയര്‍ ടീമില്‍ ഇനി ആര്‍ക്കും 16-ാം നമ്പര്‍ ജഴ്‌സി നല്‍കില്ല. ഇന്ത്യന്‍ ഹോക്കിക്ക് വേണ്ടി ശ്രീജേഷ് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് തീരുമാനം.

Advertisement

താരത്തിന്‍റെ വിടവാങ്ങല്‍ ചടങ്ങിലായിരുന്നു പ്രഖ്യാപനം. ശ്രീജേഷിന് 25 ലക്ഷം രൂപയും ഉപഹാരവും ഹോക്കി ഇന്ത്യ നൽകി. ഹോക്കി താരത്തിന് വിടവാങ്ങൽ ചടങ്ങ് ഇരിക്കുന്നത് ചരിത്രത്തിൽ ആദ്യമെന്ന് മുൻ പരിശീലകൻ ഹരേന്ദ്രസിങ് പറഞ്ഞു. ശ്രീജേഷിനെ ഇന്ത്യയുടെ ജൂനിയർ ഹോക്കി ടീം പരിശീലകനായി നിയമിച്ചു.

ഇന്ത്യൻ സീനിയർ ടീമിന്റെ ഗോൾകീപ്പറായ മലയാളി താരത്തിന്റെ അസാമാന്യ പ്രകടനമാണ് പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ മെഡൽ നേട്ടത്തിന് കരുത്തായത്. 2020 ടോക്കിയോ ഒളിമ്പിക്സിലും ഇന്ത്യയുടെ മെഡൽ നേട്ടത്തിനും ശ്രീജേഷിന്റെ കയ്യൊപ്പ് ഉണ്ടായിരുന്നു..

Tags :
nationalSports
Advertisement
Next Article