Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അമേരിക്കയിലെ പൗരത്വനയം മാറ്റുമെന്ന് ട്രംപ്, ലക്ഷ്യം കുടിയേറ്റം നിയന്ത്രിക്കൽ

02:16 PM Dec 11, 2024 IST | Online Desk
Advertisement

വാഷിങ്ടണ്‍: അമേരിക്കയിൽ ജനിക്കുന്നവര്‍ക്ക് യു.എസ് പൗരത്വം ലഭിക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കാനൊരുങ്ങി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനനത്തിലൂടെ പൗരത്വം ലഭിക്കുന്നത് അവസാനിപ്പിക്കുമെന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.. അധികാരമേറ്റാല്‍ ഉടന്‍ നിലവിലെ രീതിയിൽ മാറ്റം വരുത്തുമെന്നും ട്രംപ് വ്യക്തമാക്കി.
യു.എസ്സിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം പൗരത്വം സംബന്ധിച്ച നയത്തിലെ മാറ്റം നിയമയുദ്ധത്തിലേക്ക് വരെ എത്തിയേക്കാം.

Advertisement

അമേരിക്കയിലെ നിലവിലെ നിയമപ്രകാരം അവിടെ ജനിക്കുന്ന ഏതൊരാൾക്കും യു.എസ് പൗരത്വം ലഭിക്കും. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്കും ടൂറിസ്റ്റ്, സ്റ്റുഡന്റ് വിസ പോലുള്ള താത്കാലിക വിസയിലെത്തി യു.എസ്സില്‍ കഴിയുന്നവരുടെ കുട്ടികള്‍ക്കുമെല്ലാം ഈ ആനുകൂല്യമുണ്ട് എന്നാൽ ഈ പൗരത്വനയം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ അനുയായികളും ഉന്നയിക്കുന്ന വിമർശനം. അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ട്രംപിൻറെ വാദം. പൗരത്വം ജന്മാവകാശമായി ലഭിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്നാണ് എതിർവാദം. 14-ാം ഭരണഘടനാ ഭേദഗതിയാണ് ഈ അവകാശം നല്‍കുന്നത്. അതിനാല്‍ തന്നെ ഈ നയത്തില്‍ കൈ വെക്കുന്നത് അത്ര എളുപ്പമല്ലെന്നും അതിന് ശ്രമിക്കുന്നത് രാജ്യത്തിന് ദോഷകരമാകുമെന്നും നയത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.

Tags :
Global
Advertisement
Next Article