യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ മുന്നേറ്റം തുടരുന്നു
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ മുന്നേറ്റം തുടരുന്നു. വിധി നിര്‍ണയിക്കുന്ന ഏഴു സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് ആധിപത്യം ഉറപ്പിക്കാനായി.
നോര്‍ത് കരോലൈന, ജോര്‍ജിയ സ്റ്റേറ്റുകളില്‍ വിജയം ഉറപ്പിച്ചു. ട്രംപിന് ഇതുവരെ 247 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചു. ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസിന് 214 വോട്ടുകളാണ് ലഭിച്ചത്. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം നേടിയാല്‍ കേവല ഭൂരിപക്ഷമാകും. ട്രംപ് ജയിക്കുമെന്നാണ് പുറത്തുവരുന്ന ഫലസൂചനകള്‍ നല്‍കുന്നത്.
ഉപരിസഭയായ സെനറ്റിലും റിപ്പബ്ലിക് പാര്‍ട്ടി ഭൂരിപക്ഷം ഉറപ്പിച്ചു. ഓഹിയോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളില്‍ ജയിച്ചാണ് സെനറ്റില്‍ ഭൂരിപക്ഷം നേടിയത്. അരിസോണ, മിഷിഗന്‍, പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍ എന്നിവിടങ്ങളിലും ട്രംപ് മുന്നേറുകയാണ്. മിഷിഗനില്‍ കമല തുടക്കത്തില്‍ മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് ട്രംപ് അത് മറികടന്നു. കമലക്ക് ജയിക്കണമെങ്കില്‍ പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍, മിഷിഗന്‍ എന്നീ സ്റ്റേറ്റുകള്‍ പിടിക്കണമായിരുന്നു. എന്നാല്‍, ഈ മൂന്നു സ്റ്റേറ്റുകളിലും ട്രംപ് മുന്നേറുകയാണ്. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.
വ്യോമിങ്, വെസ്റ്റ് വെര്‍ജീനിയ, ഉറ്റാഹ്, ടെക്സാസ്, ടെന്നസീ, സൗത്ത് ഡക്കോട്ട, സൗത്ത് കരോലൈന, ഒക്ലാഹോമ, ഓഹിയോ, നബ്രാസ്‌ക, നോര്‍ത്ത് ഡക്കോട്ട, നോര്‍ത്ത് കരോലൈന, മൊണ്ടാന, മിസിസിപ്പി, മിസൗറി, ലൂസിയാന, കെന്റകി, കന്‍സാസ്, ഇന്ത്യാന, ഇദാഹോ, ലോവ, ഫ്ളോറിഡ, അര്‍കന്‍സാസ്, അലബാമ, ജോര്‍ജിയ സ്റ്റേറ്റുകളാണ് ട്രംപിനൊപ്പം നില്‍ക്കുന്നത്.
വാഷിങ്ടണ്‍, വെര്‍മൗണ്ട്, വെര്‍ജീനിയ, റോഡ് ഐലന്‍ഡ്, ഒറിഗോണ്‍, ന്യൂയോര്‍ക്ക്, ന്യൂമെക്സിക്കോ, ന്യൂജേഴ്സി, നെബ്രാസ്‌ക, മെയ്നെ, മെറിലാന്‍ഡ്, മസാച്യുസെറ്റ്സ്, ഇല്ലിനോയിസ്, ഹവായ്, ഡെലാവെയര്‍, ഡി.സി, കണക്ടികട്, കൊളറാഡോ, കാലിഫോര്‍ണിയ എന്നീ സ്റ്റേറ്റുകളാണ് കമലക്കൊപ്പം നില്‍ക്കുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി 47 സംസ്ഥാനങ്ങളിലായി 7.8 കോടി വോട്ടുകള്‍ രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പു ദിവസത്തിനു മുമ്പുതന്നെ രേഖപ്പെടുത്തുന്ന ഈ വോട്ടുകള്‍ ചില സൂചനകള്‍ നല്‍കുമെങ്കിലും ഫലം പ്രവചനാതീതമെന്നാണ് സി.എന്‍.എന്‍ കരുതുന്നത്. അടുത്തകാലത്തായി നടന്ന 10 തെരഞ്ഞെടുപ്പുകളില്‍ ഒമ്പതിന്റെയും ഫലം ശരിയായി പ്രവചിച്ച രാഷ്ട്രീയ നിരീക്ഷകനും ചരിത്രകാരനുമായ അല്ലന്‍ ലിച്ച്മാന്‍ ജയം പ്രവചിക്കുന്നത് കമലക്കാണ്.
ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ ആശങ്കയുണര്‍ത്തുന്നുവെങ്കിലും മാര്‍ക്കറ്റുകള്‍ ഉറ്റുനോക്കുന്നത് ട്രംപിന്റെ വിജയത്തിലേക്കാണ്. ലാസ് വെഗാസ് അടങ്ങുന്ന വാതുവെപ്പ് കേന്ദ്രങ്ങളും മാര്‍ക്കറ്റുകളും ട്രംപിന്റെ വിജയം പ്രവചിക്കുന്നു. ട്രംപിനെ പിന്തുണക്കുന്ന ഫോക്‌സ് ടി.വി ഈ പ്രവചനങ്ങള്‍ ശരിവെക്കുന്നു. എന്നാല്‍, മാര്‍ക്കറ്റ് ശക്തികള്‍ അവരാഗ്രഹിക്കുന്ന ഫലം പ്രവചിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. അതുകൊണ്ടുതന്നെ കമല ജയിക്കണമെന്നാഗ്രഹിക്കുന്നവര്‍ അവരുടെ പ്രവചനങ്ങള്‍ തള്ളിക്കളയുന്നു