Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഫയർ ഫോഴ്സ് വാഹനത്തിന്റെ ടയറുകൾ ഊരിത്തെറിച്ചു, 32 ഉദ്യോ​ഗസ്ഥർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു

08:23 AM Nov 16, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്‌സ് വാഹനത്തിന്റെ ടയറുകൾ ഊരിത്തെറിച്ചു
പിൻവശത്തെ ഇടത് ഭാഗത്തെ രണ്ടു ടയറുകളും ഊരിത്തെറിക്കുകയായിരുന്നു. ശേഷം 200 മീറ്ററോളം മുന്നോട്ടു പോയ വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നതെന്ന് ഫയർഫോഴ്സ് ജീവനക്കാർ.

Advertisement

അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് 32 ഫയർഫോഴ്‌സ് ജീവനക്കാർ രക്ഷപെട്ടത്. ഇന്നു പുലർച്ചെ അഞ്ചരയോടെ ആറ്റിങ്ങൽ ആലംകോട് വെയ്‌ലൂരിൽ വച്ചാണ് അപകടമുണ്ടായത്.

ബസിന്റെ പിൻവശത്തെ ഇടത് ഭാഗത്തെ രണ്ടു ടയറുകളും ഊരിത്തെറിക്കുകയായിരുന്നു. ഇതിൽ ഒരു ടയർ ഇതു വരെയും കണ്ടെത്താനായില്ല. അതിനായി തെരച്ചിൽ നടക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു. യാത്രാ സംഘത്തിൽ ചുമതലയുള്ള ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാർ ആരോപിച്ചു. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ ആരും എത്തുകയോ പകരം വാഹനം ഒരുക്കുകയാ ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.

Advertisement
Next Article