Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പങ്കാളിത്ത പെന്‍ഷന്‍: പരിശോധനാ സമിതി പിരിച്ചുവിടണമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷന്‍

04:36 PM Sep 19, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധന സമിതിയുടെ റിപ്പാേര്‍ട്ട് പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ധനകാര്യ വകുപ്പ് മന്ത്രി, നിയമവകുപ്പ് മന്ത്രി ,ചീഫ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായ സമിതി ഉടന്‍ പിരിച്ചുവിട്ട് സംസ്ഥാനത്ത് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. രൂപീകരിച്ച് പത്ത് മാസമായിട്ടും സമിതിയുടെ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല.

Advertisement

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കല്‍ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് . അതിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച എസ്. സതീഷ് ചന്ദ്രബാബു സമിതി പങ്കാളിത്ത പെന്‍ഷനില്‍ നിന്നും പിന്‍മാറുന്നതിന് നിയമപരമായ തടസങ്ങളില്ലെന്ന് ശുപാര്‍ശ ചെയ്തിരുന്നു. അതിന്‍മേല്‍ തീരുമാനമെടുക്കാതെ വീണ്ടും പരിശോധനാ സമിതിയെ നിയോഗിച്ചത് സര്‍ക്കാരിന് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് തിരിച്ചു പോകുന്നതിന് താല്‍പര്യമില്ലാത്തതിനാലാണ്. പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് ഏറ്റവും കുറച്ച് ആനുകൂല്യം നല്‍കുന്ന സംസ്ഥാനം കേരളമാണ്. എന്‍ പി എസില്‍ കേന്ദ്ര വിഹിതം 14% ആണെങ്കില്‍ സംസ്ഥാനത്ത് അത് 10% മാത്രമാണ്. കേരളത്തില്‍ എല്ലാ തൊഴില്‍ നിയമങ്ങളും അട്ടിമറിച്ച് ഗ്രാറ്റുവിറ്റിയും നിഷേധിക്കുന്നു.

പരിശോധനാ സമിതിയിലെ ഒരംഗം സര്‍വീസില്‍ നിന്നു തന്നെ വിരമിച്ചു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ പെന്‍ഷന്‍ പദ്ധതി ജീവനക്കാര്‍ക്ക് സ്വീകാര്യവുമല്ല. ജീവനക്കാരുടെ വിഹിതം നിഷ്‌കര്‍ഷിക്കുന്ന ഏത് പഡതിയെയും ജീവനക്കാര്‍ എതിര്‍ക്കും.രാജ്യത്തെ കോണ്‍ഗ്രസ് ഭരിക്കുന്ന മിക്കവാറും സംസ്ഥാനങ്ങള്‍ പഴയ പെന്‍ഷന്‍ സമ്പ്രദായം സ്വീകരിച്ചുകഴിഞ്ഞു. പ്രത്യയശാസ്ത്രപരമായി എല്‍ ഡി എഫ് സര്‍ക്കാരിന് എന്തായാലും പുതിയൊരു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനാവില്ല. അതിനാല്‍ തന്നെ പരിശോധനാ സമിതി തുടരുന്നത് അര്‍ത്ഥശൂന്യമാണ്. ഈ സാഹചര്യത്തില്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതിയിലേക്ക് തിരിച്ചു പോകാന്‍ ഇനിയും കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ അമാന്തം കാണിക്കരുതെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഇര്‍ഷാദ് എം എസും ജനറല്‍ സെക്രട്ടറി പുരുഷോത്തമന്‍ കെ പി യും അഭിപ്രായപ്പെട്ടു

Tags :
featuredkeralanews
Advertisement
Next Article