രണ്ടു ദിവസം ഡ്രൈ ഡേ; നാളെയും മറ്റന്നാളും ബാറും ബെവ്കോയുമില്ല
11:58 AM Sep 30, 2024 IST | Online Desk
Advertisement
തിരുവനന്തപുരം∙ സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും ഒരുമിച്ചുവരുന്നതിനാല്‍ ബെവ്കോ ഔട്ട്‌ലെറ്റുകൾ രണ്ട് ദിവസത്തേയ്‌ക്ക് അടഞ്ഞു കിടക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ഇന്ന് രാത്രി ഏഴു മണിക്ക് ബെവ്കോ ഔട്ട്‌ലെറ്റുകൾ അടയ്ക്കും. ഇന്ന് രാത്രി 11 മണിവരെ ബാറുകൾ പ്രവർത്തിക്കും. നാളെയും മറ്റന്നാളും ബാറുകളും അടച്ചിടും.
Advertisement