പിറവത്ത് മതിൽ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടു മരണം, ഒരാൾ മണ്ണിനടിയിൽ
07:03 PM Mar 06, 2024 IST | Online Desk
Advertisement
പിറവം: പിറവത്ത് പേപ്പതിക്ക് സമീപം മതിൽ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. ഒരാൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫയർഫോഴ്സും പോലീസും തിരച്ചിൽ തുടരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വീടിന് സമീപം മതിൽ കെട്ടുമ്പോഴായിരുന്നു മണ്ണിടിഞ്ഞ് വീണ് അപകടം സംഭവിച്ചത്
Advertisement