Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ രണ്ടുപേർ കുടുങ്ങി

05:29 PM Jul 16, 2024 IST | Online Desk
Advertisement
Advertisement

പാലക്കാട്: കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ രണ്ടുപേർ കുടുങ്ങി. മുന്നറിയിപ്പ് അവഗണിച്ച് വെള്ളച്ചാട്ടം കാണാനെത്തിയ രണ്ടുപേരാണ് കുടുങ്ങിയത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഇരുവരെയും രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. വാച്ചർമാരുടെ കണ്ണുവെട്ടിച്ചാണ് ഇവർ വെള്ളച്ചാട്ടത്തിൽ പോയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. വെള്ളച്ചാട്ടത്തിനു സമീപത്തെ വള്ളിയിൽ പിടിച്ചു നിൽക്കുന്ന ഇരുവരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു.

അതേസമയം ഇന്ന് രാവിലെ പാലക്കാട് ചിറ്റൂർ പുഴയിൽ പ്രായമായ സ്ത്രീ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേർ കുടുങ്ങിയതിന് പിന്നാലെയാണ് ഈ സംഭവം. മണിക്കൂറുകളോളം പുഴയ്ക്ക് നടുവിൽ കുടുങ്ങിയ ഇവരെ അതിസാഹസികമായാണ് ഫയർ ഫോഴ്സ് സംഘം രക്ഷിച്ചത്.

Tags :
kerala
Advertisement
Next Article