സ്കൂൾവാനിനു പിന്നിൽ സ്വകാര്യ ബസിടിച്ച് രണ്ടു വിദ്യാർഥികൾക്ക് പരിക്ക്
02:30 PM Jan 25, 2024 IST
|
Veekshanam
Advertisement
പാലക്കാട്: ഒറ്റപ്പാലം മനിശേരിയിൽ സ്കൂൾവാനിനു പിന്നിൽ സ്വകാര്യ ബസിടിച്ച് രണ്ടു വിദ്യാർഥികൾക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന മാന്നന്നൂർ എയുപി സ്കൂ ളിന്റെ വാനാണ് അപകടത്തിൽപെട്ടത്. ഒറ്റപ്പാലം- ഷൊർണൂർ റോഡിൽ സർവീസ് നടത്തുന്ന സ്വകാര്യബസാണ് വാനിൽ ഇടിച്ചത്.
Advertisement
പരിക്കേറ്റ വിദ്യാർഥികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരി ക്ക് ഗുരുതരമല്ല. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നാണ് നാട്ടുകാർ ആരോപിച്ചു.
Next Article