For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

യുഎഇ ദേശീയ ദിനാഘോഷം: സ്വാഗതസംഘം രൂപീകരിച്ച് ദുബായ് കെഎംസിസി

07:23 PM Nov 11, 2024 IST | Online Desk
യുഎഇ ദേശീയ ദിനാഘോഷം  സ്വാഗതസംഘം രൂപീകരിച്ച് ദുബായ് കെഎംസിസി
Advertisement

ദുബായ്: യുഎഇ ദേശീയ ദിനം വിപുലമായി ആഘോഷിക്കുവാൻ ഒരുങ്ങി ദുബായ് കെഎംസിസി. ഡിസംബർ 1ന് അൽ നാസിർ ലിഷർലാന്റ് ഐസ്റിങ്ക് ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 501 അംഗങ്ങളുള്ള സ്വാഗതസംഘത്തിനു രൂപം നൽകി.

Advertisement

ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെ യുഎഇയിൽ നടക്കുന്ന ശ്രദ്ധേയമായ ദേശീയ ദിനാഘോഷ പരിപാടിയായിരിക്കും ദുബായ് കെഎംസിസിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, ഇശൽസന്ധ്യ തുടങ്ങിയ ആഘോഷ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കൾ, യുഎഇയിലെ അറബ് പ്രമുഖർ, വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖർ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ളവർ അതിഥികളായി പങ്കെടുക്കും. ഇതുസംബന്ധിച്ച് ചേർന്ന കൺവെൻഷനിൽ ഡോ.അൻവർ അമീൻ അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ ഉദ്ഘാടനം ചെയ്തു. യഹ്‌യ തളങ്കര സ്വാഗതവും പൊട്ടങ്കണ്ടി ഇസ്മായിൽ നന്ദിയും പറഞ്ഞു. ഇസ്മായിൽ ഏറാമല സ്വാഗതസംഘം കമ്മിറ്റി അവതരിപ്പിച്ചു.

സ്വാഗതസംഘം

മുഖ്യ രക്ഷാധികാരി- ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ

രക്ഷാധികാരികൾ

പൊട്ടങ്കണ്ടി അബ്ദുല്ല, ഡോ. സി.പി ബാവ ഹാജി, ബെൻസ് മഹ്‌മൂദ് ഹാജി, പൊയിൽ അബ്ദുല്ല, ഷൗക്കത്തലി ഹുദവി, പി.എ സൽമാൻ ഇബ്രാഹിം, സി.കെ അബ്ദുൽ മജീദ്, റാഷിദ് ബിൻ അസ്‌ലം, ഡോ.അൻവർ അമീൻ ( ചെയർമാൻ.), യഹ്‌യ തളങ്കര ( ജനറൽ കൺവീനർ.), പൊട്ടങ്കണ്ടി ഇസ്മായിൽ (ട്രഷറർ), ഇസ്മായിൽ ഏറാമല, റഈസ് തലശ്ശേരി(കോ- ഓർഡിനേറ്റർ)

വൈസ് ചെയർമാൻമാർ
ഇബ്രാഹിം മുറിച്ചാണ്ടി, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഒ.കെ ഇബ്രാഹിം,ഹംസ തൊട്ടിയിൽ, എ.സി ഇസ്മായിൽ, ബാബു തിരുന്നാവായ, മുഹമ്മദ് പട്ടാമ്പി, എൻ.കെ ഇബ്രാഹിം, യൂസുഫ് മാസ്റ്റർ മണ്ണാർക്കാട്, ഹനീഫ് ചെർക്കള, ആർ.ഷുക്കൂർ, അബ്ദുൽഖാദർ അരിപ്പാമ്പ്ര, ആവയിൽ ഉമ്മർ ഹാജി, മുസ്തഫ വേങ്ങര, ഇസ്മായിൽ അരൂക്കുറ്റി, സലാം കന്യാപ്പാടി, സൈനുദ്ദീൻ ചേലേരി, കെ.പി മുഹമ്മദ്, സിദ്ദീഖ് കാലൊടി, ജമാൽ മനയത്ത്, ജംഷാദ് മണ്ണാർക്കാട്, ഷഫീഖ് സലാഹുദ്ദീൻ, മൊയ്തു മക്കിയാട്, പി.എസ് മുഹമ്മദ് ശരീഫ്, നിസാം ഇടുക്കി, ഷഹീർ കൊല്ലം, മുജീബുർറഹ്മാൻ ആലപ്പുഴ, അബ്ദുസമദ് എറണാകുളം

ജോയിന്റ് കൺവീനർമാർ

മുസ്തഫ തിരൂർ, പി.വി നാസർ, അഡ്വ. ഇബ്രാഹിം ഖലീൽ, അഷ്റഫ് കൊടുങ്ങല്ലൂർ, കെ.പി.എ സലാം, ഒ.മൊയ്തു, ഹസൻ ചാലിൽ, അബ്ദുല്ല ആറങ്ങാടി, എസ്.നിസാമുദ്ദീൻ, സാദിഖ് എസ്.എം, മജീദ് മണിയോടൻ, ജലീൽ മഷ്ഹൂർ തങ്ങൾ, എ.പി നൗഫൽ, ഗഫൂർ പട്ടിക്കര, ടി.ആർ ഹനീഫ്, റഹ്ദാദ് മൂഴിക്കര, കെ.ടി ഗഫൂർ, ഷുക്കൂർ കാരയിൽ, ഷിബു കാസിം, കമാലുദ്ദീൻ അൻവർഷാ, പി.പി അഹമ്മദ് സുലൈമാൻ, റഹ്‌നാസ് യാസീൻ വയനാട്, മുഹമ്മദ് ഹുസൈൻ,

വിവിധ സബ് കമ്മിറ്റി ചെയർമാൻ, കൺവീനർമാർ

ബെൻസ് മഹ്‌മൂദ് ഹാജി, ബാബു തിരുന്നാവായ (ഫിനാൻസ്), ഒ.കെ ഇബ്രാഹിം, അഡ്വ.ഇബ്രാഹിം ഖലീൽ (പ്രോഗ്രാം), ഒ.മൊയ്തു, ജംഷാദ് മണ്ണാർക്കാട് (റിസപ്ഷൻ), അഷ്റഫ് കൊടുങ്ങല്ലൂർ, സൈനുദ്ദീൻ ചേലേരി (മീഡിയ), മുഹമ്മദ് പട്ടാമ്പി, കെ.പി.എ സലാം (പബ്ലിസിറ്റി), അബ്ദുൽഖാദർ അരിപ്പാമ്പ്ര, മൊയ്തു മക്കിയാട് (മാർട്യേസ് ഡേ), ആർ.ഷുക്കൂർ,സിദ്ദീഖ് ചൗക്കി , അഷ്റഫ് തോട്ടോളി (വളണ്ടിയർ), ഹസൻ ചാലിൽ, ഹംസ ഹാജി മാട്ടുമ്മൽ (ട്രാൻസ്പോർട്ടേഷൻ), എൻ.കെ ഇബ്രാഹിം, മജീദ് മണിയോടൻ (ഫുഡ്),
മുസ്തഫ വേങ്ങര, അബ്ദുല്ല ആറങ്ങാടി (സ്റ്റേജ്&ഡക്കറേഷൻ) എന്നിവരെ തെരഞ്ഞെടുത്തു.

Author Image

Online Desk

View all posts

Advertisement

.